പട്ടിയെ കുളിപ്പിക്കണം, െചരിപ്പ് തുടക്കണം; കാക്കിക്കുള്ളിൽ അടിമജീവിതം
text_fieldsതിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കണം, മാർക്കറ്റിൽ പോകണം, െചരിപ്പ് തുടക്കണം, തുണി നനക്കണം... അങ്ങനെ പോകുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ദുരനുഭവങ്ങൾ. അനുസരിച്ചില്ലെങ്കിൽ പട്ടിയെ വിട്ട് കടിപ്പിക്കും, മുറിയിൽ പൂട്ടിയിടും. മാനസികപീഡനങ്ങൾ വേറെ. അച്ചടക്കമുള്ള സേനയുടെ പേരുപറഞ്ഞ് പ്രതിഷേധിക്കാനുള്ള അവസരവും നിഷേധിക്കുന്നു. കൊളോണിയൽകാലത്തെ ശീലങ്ങൾ കേരള പൊലീസിൽ ഇന്നും നിലനിൽക്കുന്നതിെൻറ തെളിവുകളാണ് പുറത്തുവരുന്ന സംഭവങ്ങൾ.
ഒരു െഎ.പി.എസ് ഉദ്യോഗസ്ഥന് ഡ്രൈവറായും പി.എസായും നാല് പൊലീസുകാരെ നിയോഗിക്കാം. അവരെ ക്യാമ്പുകളിൽനിന്നാണ് ലഭ്യമാക്കുന്നത്. അത്തരത്തിൽ നിയോഗിക്കപ്പെടുന്ന പൊലീസുകാർക്ക് ഇൗ വീടുകളിൽ അടിമപ്പണിയാണ്. ഉദ്യോഗസ്ഥരെക്കാൾ കുടുംബാംഗങ്ങളിൽനിന്നാണ് പീഡനം ഏൽക്കേണ്ടിവരുന്നത്. ക്യാമ്പുകളിലെ പൊലീസുകാരുടെ തുണി നനക്കാനും തേക്കാനും നിയോഗിക്കപ്പെട്ട ഡോബികൾ, വെള്ളമെത്തിക്കുന്ന വാട്ടർ കാരിയേഴ്സ്, പാചകക്കാർ എന്നിവരുൾപ്പെട്ടതാണ് ക്യാമ്പ് ഫോളോവേഴ്സ്. അവർക്കാകെട്ട ഇപ്പോൾ ജോലി ‘ഏമാന്മാരുടെ വീടുകളിൽ മാത്രമാണ്. അസി. കമീഷണർ വരെയുള്ളവരുടെ വീടുകളിൽ ക്യാമ്പ് ഫോളോവേഴ്സിനെ നിയോഗിച്ചിട്ടുണ്ട്.
സേനാംഗങ്ങളിൽ പലരും മനസ്സില്ലാമനസ്സോടെയാണ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് പോകുന്നത്. ഉദ്യോഗസ്ഥരെ ‘മണി’യടിച്ച് സുഖിച്ച് ജീവിക്കുന്ന പൊലീസുകാരും ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിലെ ജോലി മടുത്താൽ മടങ്ങിപ്പോകാനുള്ള അവസരം ലഭിക്കുന്നില്ല. െഎ.എ.എസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും സമാന അനുഭവമാണുള്ളത്.
ഇപ്പോൾ ആരോപണവിധേയനായ എ.ഡി.ജി.പി സുദേഷ് കുമാറിെൻറയും കുടുംബാംഗങ്ങളുടെയും പീഡനങ്ങൾ സംബന്ധിച്ച് നിരവധി സംഭവങ്ങൾ പുറത്തുവന്നു. എ.ഡി.ജി.പി നിതിൻ അഗർവാൾ ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ വീട്ടിലെ നായയെ കുളിപ്പിച്ചിരുന്നത് ഡോഗ് സ്ക്വാഡിലെ പൊലീസുകാരായിരുന്നെന്ന വിവരവും പുറത്തുവന്നു.
മറ്റൊരു ഉന്നതൻ ഒാഫിസിൽ എത്തിയിരുന്നത് നായെയുംകൊണ്ടാണ്. ഇതിനെ പരിപാലിക്കാനുള്ള ചുമതല പൊലീസുകാർക്ക് തന്നെ. എസ്.എ.പി ക്യാമ്പിലെ ഡെപ്യൂട്ടി കമാന്ഡൻറ് പി.വി. രാജു സ്വന്തം വീട്ടില് ൈടൽസ് സ്ഥാപിക്കാൻ നിയോഗിച്ചത് രണ്ട് ക്യാമ്പ് ഫോളോവേഴ്സിനെയാണ്. പി.വി. രാജുവിനെതിരെ പരാതി നല്കുമെന്ന് പൊലീസ് അസോസിയേഷനും ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
