Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങരുത്, പൊലീസുകാർക്കെതിരായ നടപടിയിൽ വിമർശനം, പ്രമേയം പാസാക്കി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

text_fields
bookmark_border
അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങരുത്, പൊലീസുകാർക്കെതിരായ നടപടിയിൽ വിമർശനം, പ്രമേയം പാസാക്കി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
cancel

തിരുവനന്തപുരം: ചേരാനല്ലൂര്‍ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ വിമർശനവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലാണു വിമര്‍ശനമുയർന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പല തരത്തിലുള്ള ഇടപെടലുകളും തെറ്റായ ശിപാര്‍ശകളും നിര്‍ദേശം വരാറുണ്ട്. എന്നാല്‍, നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ ആരില്‍നിന്നു വന്നാലും അത് അനുസരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ബാധ്യതയില്ലെന്നും അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിയമാനുസരണം വിവേകത്തോടെയും സത്യസന്ധതയോടെയും നീതിബോധത്തോടെയും നിയമാനുസൃതമായും നിലപാടെടുക്കണം. അല്ലാത്തപക്ഷം പ്രത്യാഘാതം കടമ നിറവേറ്റുന്നവര്‍ മാത്രം അനുഭവിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും പ്രമേയം കുറ്റപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരിയാണെന്ന് അംഗീകരിച്ച ചില നടപടികള്‍ പിന്നീടു തെറ്റായി ചിത്രീകരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതി ശരിയല്ല. ഒരിക്കല്‍ ചെയ്തത് വര്‍ഷങ്ങള്‍ക്കുശേഷം തെറ്റായി മാറിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരു പറഞ്ഞിട്ടു ചെയ്തു എന്നത് ഒരു ഘടകമേ ആകില്ല. ആര് ചെയ്തു എന്നതു മാത്രമാണ് പരിശോധന വിധേയമാകുന്നത്. ഇതു കണക്കിലെടുത്ത് നിയമപരമായി മാത്രം മുന്നോട്ടുപോകണമെന്നും സംഘടന ആവശ്യപ്പെടുന്നു.

അതേസമയം, വാഹനാപകടവുമായി ബന്ധപ്പെട്ട് അ‍ഡി. ജഡ്ജി വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പദവിയിൽനിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാർ. സ്ഥാനമൊഴിയുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാളിരാജ് മഹേഷ് കുമാറിന് പകരം ആർ. നിശാന്തിനിയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറായി ചുമതലയേൽക്കുന്നത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കാട്ടി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കം നാലു പൊലീസുകാരെ നേരത്തെ സസ്പെ‍ൻഡ് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Officers’ Association Backs Officers, Urges Them to Resist Pressure
Next Story