തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരന് സസ്പെൻഷൻ; നടപടി വിവാദമാകുന്നു
text_fieldsമാനന്തവാടി: അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരനെ അകാരണമായി സസ്പെൻഡ് ചെയ്തു. പകപോക്കലാണെന്ന് ആരോപണം ശക്തമായതോടെ നടപടി വിവാദമായി.
കൽപറ്റ പുത്തൂർ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ റെജിയെയാണ് കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ജൂലൈ മൂന്നിന് ക്യാമ്പിൽ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് കാണുന്നതിനിടെ മൂന്നു പൊലീസുകാർ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. റെജി ഉൾപ്പെടെയുള്ളവർ ഇവരെ പിടിച്ചുമാറ്റി പ്രശ്നം അവസാനിപ്പിച്ചു.
എന്നാൽ, വിഷയം മേലാധികാരികളുടെ ശ്രദ്ധയിൽപെട്ടതോടെ അച്ചടക്കലംഘനത്തിെൻറ പേരിൽ രണ്ടു സി.പി.ഒമാരെ ജൂലൈ അഞ്ചിന് സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്ക് താക്കീതും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
