Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരൻെറ...

പൊലീസുകാരൻെറ ആത്​മഹത്യ; ഏഴ്​ പേർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
പൊലീസുകാരൻെറ ആത്​മഹത്യ; ഏഴ്​ പേർക്ക്​ സസ്​പെൻഷൻ
cancel

പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ ആദിവാസി വിഭാഗത്തിൽപെട്ട സിവിൽ പൊലീസ്​ ഒാഫിസർ കുമാറി​​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ ക്യാമ്പിലെ ഏഴ്​ പൊലീസുകാരെ സസ​്​പെൻഡ്​​ ചെയ്​തു. പാലക്കാട്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ ജി. ശിവവിക്രമാണ്​ സസ​്​പെൻഡ്​​ ചെയ്​തത്​. ​കേസി​​െൻറ അന്വേഷണം സംസ്​ഥാന ക്രൈംബ്രാഞ്ചിന്​ കൈമാറാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. എ.എസ്​.​െഎമാരായ എൻ. റഫീഖ്​, പി. ഹരിഗോവിന്ദൻ, സീനിയർ സിവിൽ പൊലീസ്​ ഒാഫിസർ മുഹമ്മദ്​ ആസാദ്​, സിവിൽ പൊലീസ്​ ഒാഫിസർമാരായ കെ.സി. മഹേഷ്​, എസ്​. ശ്രീജിത്ത്​, കെ. വൈശാഖ്​, വി. ​ജയേഷ്​ എന്നിവർക്കാണ്​ സസ്​പെൻഷൻ.

ജില്ല സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി കെ. സുന്ദര​​​െൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടി​​െൻറ വെളിച്ചത്തിലാണ്​ നടപടി. റിപ്പോര്‍ട്ട് വെള്ളിയാഴ്​ച ഉച്ചയോടെ തൃശൂര്‍ ഡി.ഐ.ജിക്ക് കൈമാറിയതിനെ തുടർന്നാണ്​ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായത്​. വിശദമായ വകുപ്പുതല അന്വേഷണം ഡിവൈ.എസ്​.പിയുടെ നേതൃത്വ​ത്തിൽ നടക്കുമെന്ന്​ എസ്​.പി അറിയിച്ചു. നടപടിക്രമങ്ങളിൽ മേല​ു​ദ്യോഗസ്ഥർ വീഴ്​ച വരുത്തിയതായി സ്​പെഷൽ ബ്രാഞ്ച്​ റിപ്പോർട്ടിലുണ്ട്​. കുമാറി​െ​ൻറ മൊബൈൽ ഫോണും താക്കോലും പിടിച്ചുവെച്ചതും ​ക്വാർ​േട്ടഴ്​സി​ലുള്ള അദ്ദേഹത്തി​​െൻറ സാധനങ്ങൾ അനുവാദമില്ലാതെ മാറ്റിയതുമടക്കം കൃത്യങ്ങളിൽ പങ്കാളികളായവരെയാണ്​ സസ്​പെൻഡ്​​ ചെയ്​തത്​.

ആരോപിക്കപ്പെട്ട ജാതിവിവേചനം ഉണ്ടായതായി പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്താനായില്ലെന്ന്​ എസ്​.പി പറഞ്ഞു. വിശദമായ അ​ന്വേഷണത്തിൽ ഇൗ വിഷയമടക്കം പരിശോധിക്കും. കുമാറി​​െൻറ സഹപ്രവർത്തകരുടെയടക്കം മൊഴിയെടുത്തെങ്കിലും നഗ്​നനാക്കി മർദിെച്ചന്ന ആരോപണവും തെളിയിക്കാനായിട്ടില്ല. അമിതമായി ​േജാലിയെടുപ്പിച്ചു പീഡിപ്പിച്ചു എന്നതടക്കം ആരോപണങ്ങളിലും അന്വേഷണമുണ്ടാവും. ക്യാമ്പിലെ വിവിധ കമ്പനികളുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കും. കുമാറി​​െൻറ ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള, സർവിസിൽനിന്ന്​ വിരമിച്ച എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ്​ പി. സുരേന്ദ്ര​​െൻറ മൊഴി സ്​പെഷൽ ബ്രാഞ്ച്​ രേഖപ്പെടുത്തിയിട്ടുണ്ട്​.

അട്ടപ്പാടി കുന്നംചാള ഉൗരിലെ കുമാറിനെ കഴിഞ്ഞ ജൂലൈ 25ന്​ ലെക്കിടി റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ട്രെയിൻ തട്ടി മരിച്ചനിലയിൽ​ കണ്ടെത്തിയത്​. റെയിൽ പാളത്തിന്​ സമീപം കുമാറി​​െൻറ കൈപ്പടയിലുള്ള ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിരുന്നു. ക്യാമ്പിലെ പീഡനങ്ങളും ജാതിവിവേചനവും മൂലമുള്ള മനോവിഷമമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ കുറിപ്പിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ ആത്മഹത്യപ്രേരണക്ക്​ ​ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ കുമാറി​​െൻറ ഭാര്യ സജിനി ജില്ല ​െപാലീസ്​ സൂപ്രണ്ടിന്​ പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച്​ തീരുമാനം ഉണ്ടായിട്ടില്ല.


എസ്.സി-എസ്.ടി കമീഷന്‍ തെളിവടുപ്പ്​ നടത്തി
പാലക്കാട്​: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ സിവിൽ പൊലീസ്​ ഒാഫിസർ കുമാറി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ പട്ടികജാതി-വർഗ കമീഷൻ ​​അന്വേഷണം തുടങ്ങി. സംസ്ഥാന എസ്.സി-എസ്.ടി കമീഷന്‍ അംഗം എസ്. അജയകുമാര്‍ കല്ലേക്കാട്​ ക്യാമ്പിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഈ മാസം നാലിന്​ കമീഷന്‍ കുമാറി‍​െൻറ അട്ടപ്പാടിയിലെ വീട് സന്ദര്‍ശിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്​റ്റ്​ ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം ​പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്​ കുമാറി​​െൻറ ഭാര്യ സജിനി വെള്ളിയാഴ്​ച മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newspolice officer suicidemalayalam news
News Summary - Police officer suicide in palakkad-Kerala news
Next Story