ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച പൊലീസുകാരനെതിരെ പരാതി
text_fieldsകണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതായി പൊലീസുകാരനെതിരെ പരാതി.
മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സതീശനെതിരെയാണ് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സരിത എസ്. നായരെയും ചേർത്ത് അപകീർത്തികരമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. 'മട്ടന്നൂർ പൊലീസ്' എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ വിഡിയോ പ്രചരിപ്പിക്കുകയായിരുന്നുവേത്ര.
പൊലീസ് ഉദ്യോഗസ്ഥനെ വകുപ്പുതല നടപടിക്ക് വിധേയമാക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

