Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ദ്യ​പാ​ന​ത്തെ...

മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ര​ൻ മ​രി​ച്ചു; സുഹൃത്ത്​ അറസ്​റ്റിൽ

text_fields
bookmark_border
akhil-death
cancel
camera_alt?????? ????

ക​ട​യ്ക്ക​ൽ (കൊല്ലം): മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്ന്​ ഛർ​ദി​ച്ച്​ കു​ഴ​ഞ്ഞു​വീ​ണ പൊ​ലീ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. മ​ല​പ്പു​റം ആം​ഡ്​ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​ൻ ഇ​ട്ടി​വ ച​രി​പ്പ​റ​മ്പ് രോ​ഹി​ണി​യി​ൽ ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ ക​ണ്ണ​ൻ എ​ന്ന അ​ഖി​ൽ (35) ആ​ണ്​ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം. സംഭവത്തിൽ ഇയാളുടെ സുഹൃത്തും കൂടെയിരുന്ന്​ മദ്യപിക്കുകയും ചെയ്​ത വിഷ്​ണു കടക്കൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

നാലംഗ സംഘം കുടിച്ചത്​ സ്​പിരിറ്റാണ്​.  ഇവർ കുടിച്ച സ്​പിരിറ്റ്​ എത്തിച്ചത്​ വിഷ്​ണുവാണെന്ന്​ പൊലീസ്​ പറഞ്ഞു​. ആശുപത്രി ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതാണിത്​. സ്​പിരിറ്റ്​ ലഭിച്ച സ്​ഥലത്തെ കുറിച്ച്​ അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കൊല്ലം റൂറൽ എസ്​.പി അറിയിച്ചു. 

വെ​ള്ളി​യാ​ഴ്ച ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ അ​ഖി​ലി​ന് ശ​നി​യാ​ഴ്ച തു​ട​ർ​ച്ച​യാ​യി ഛർ​ദി​യു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു. 

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ഗി​രീ​ഷി​നും (28) ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്​: ലീ​ലാ​മ​ണി (ത​ങ്ക​ക്കു​ട്ടി). ഭാ​ര്യ: അ​ഖി​ഷ്ണ. മ​ക​ൾ: അ​ഗ​സ്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdeath newsPolice officeralocohol
News Summary - police officer died after drinking alcohol
Next Story