Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ലീ​ലിന്‍റെ വിവാദ...

ജ​ലീ​ലിന്‍റെ വിവാദ കശ്മീർ പരാമർശം: പരാതിക്കാരന്‍റെ മൊഴിയെടുക്കാതെ പൊലീസ്​

text_fields
bookmark_border
ജ​ലീ​ലിന്‍റെ വിവാദ കശ്മീർ പരാമർശം: പരാതിക്കാരന്‍റെ മൊഴിയെടുക്കാതെ പൊലീസ്​
cancel

തി​രു​വ​ല്ല: കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ ഫേ​സ് ബു​ക്കിലൂ​ടെ ന​ട​ത്തി​യ വി​വാ​ദ ക​ശ്മീ​ർ പ​രാ​മ​ർ​ശ​ത്തി​ൽ ജ​ലീ​ലി​നെ​തി​രെ കീ​ഴ്വാ​യ്പൂ​ര്​ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ൽ തി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി​ക്കാ​ര​ൻ വെ​ള്ളി​യാ​ഴ്ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും സി.​ഐ​ക്കും പ​രാ​തി ന​ൽ​കും.

ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​രു​ൺ മോ​ഹ​നാ​ണ് എ​ഫ്.​ഐ.​ആ​റി​ൽ തി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കു​ന്ന​ത്.

ദേ​ശീ​യ​ത​യെ അ​വ​ഹേ​ളി​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, താ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട വ​കു​പ്പ് പ്ര​കാ​രം അ​ല്ല പൊ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തെ​ന്നും അ​രു​ൺ മോ​ഹ​ൻ പ​റ​ഞ്ഞു.

എ​ഫ്.​ഐ.​ആ​ർ തിരുത്താ​ൻ പൊ​ലീ​സ് ത​യാ​റാ​കാ​ത്ത പ​ക്ഷം പ​രാ​തി​യു​മാ​യി വീ​ണ്ടും തി​രു​വ​ല്ല കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഹ​ര​ജി​ക്കാ​ര​ന്‍റെ നീ​ക്കം. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി ഇ​തു​വ​രെ​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT jaleel
News Summary - Police not taking the complainants statement in KT Jaleel controversial Kashmir remark
Next Story