Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറുകൾ വാടകക്കെടുക്കും, മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പണയപ്പെടുത്തും; മോഷണ സംഘം പിടിയിൽ

text_fields
bookmark_border
vehicle theft gang
cancel
camera_altപിടിയിലായ പ്രതികൾ

അമ്പലപ്പുഴ: അന്തർസംസ്ഥാന വാഹനക്കടത്ത് സംഘത്തെ അമ്പലപ്പുഴ പൊലീസ് പിടികൂടി. അമ്പലപ്പുഴ നീർക്കുന്നം പുതുവലിൽ ജയകൃഷ്ണൻ (24), തൃശൂർ കുന്നംകുളം പതിനേഴാം വാർഡിൽ ഇലവന്തറ വീട്ടിൽ ശ്രീരഞ്ജിത്ത് (40), കോട്ടയം വാഴപ്പള്ളി എട്ടാം വാർഡിൽ പുതുപറമ്പു വീട്ടിൽ സന്ദീപ് (30), തൃശൂർ ചേലക്കര സ്വദേശി സജീഷ്(32) തെക്കുംകര സ്വദേശി സജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.

വാടകക്കെടുക്കുന്ന വാഹനങ്ങൾ ഉടമ അറിയാതെ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പണയപ്പെടുത്തുകയായിരുന്നു സംഘം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി സ്വദേശി രതീഷിൻ്റെ മാരുതി എർട്ടിഗ കാർ ജയകൃഷ്ണന്‍ വാടകക്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടത്തുകയും ജി.പി.എസ് ട്രാക്കർ കട്ടു ചെയ്യുകയും ചെയ്തു. പറഞ്ഞ സമയത്ത് വാഹനം തിരികെ എത്തിക്കാതിരുന്നതിനാല്‍ രതീഷ് അമ്പലപ്പുഴ പൊലീസിൽ പരാതി നല്‍കി. തുടർന്ന് അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.

തുടര്‍ന്ന് കോയമ്പത്തൂരിലെ ഉക്കടത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. കാണാതായ എർട്ടിഗ കാർ, കൊട്ടാരക്കര സ്വദേശിയുടെ ഐ20, മറ്റൊരു ഹുണ്ടായ് ഇയോൺ കാർ എന്നിവ ഇവരില്‍ നിന്നും കണ്ടെത്തി. മൂന്നു കാറുകളുടേയും നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story