Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യമില്ലാ വകുപ്പ്​...

ജാമ്യമില്ലാ വകുപ്പ്​ പൊലീസ്​ ദുരുപയോഗം ചെയ്യുന്നു -ശ്രീധരൻ പിള്ള

text_fields
bookmark_border
ജാമ്യമില്ലാ വകുപ്പ്​ പൊലീസ്​ ദുരുപയോഗം ചെയ്യുന്നു -ശ്രീധരൻ പിള്ള
cancel

കോഴിക്കോട്​: ജാമ്യമില്ലാ വകുപ്പ്​ ​െപാലീസ്​ ദുരുപയോഗം ചെയ്യുകയാ​െണന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ പി.എസ ്​ ശ്രീധരൻ പിള്ള. ശബരിമലയിൽ നിരോധനാജ്​ഞ ലംഘിച്ചുവെന്ന്​ ആരോപിച്ച്​ പിടികൂടിയ 70 ഒാളം പേർക്ക്​ എതിരായി ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ് കേസ്​ എടുത്തത്​​. കെ.സുരേന്ദ്രനെതിരെയും ഇതേ വകുപ്പാണ്​ ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​ അനാവശ്യമാണ്​. അത്​ പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

144 പ്രഖ്യാപിച്ചാൽ ഭക്​തർക്ക്​ സംഘം ​േചർന്ന്​ വരാൻ സാധിക്കില്ല. നാലിൽ കുടുതൽ പേർ കൂട്ടം ചേരുന്നത്​ ഇതു ​പ്രകാരം നിരോധിച്ചിരിക്കുകയാണ്. അതിനർഥം ഭക്​തർ ഇങ്ങോട്ട്​ വരേണ്ടതില്ല എന്നാണ്​. എന്ത്​ അധികാരത്തിലാണ്​ പൊലീസ്​ ഭക്​തരെ ഉൾപ്പെടെ അറസ്​റ്റ്​ ചെയ്യുന്നത്​. ഏഴ്​ വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക്​ കഴിയുന്നതും അറസ്​റ്റ്​ ഒഴിവാക്കണമെന്നാണ്​ സുപ്രീം കോടതി തന്നെ പറഞ്ഞത്​. 144 ലംഘിക്കാൻ അവകാശമുണ്ട്​. ലംഘിച്ചാൽ പെറ്റിക്കേസാണ്​ ചാർജ്​ ചെയ്യേണ്ടത്​, ജാമ്യമില്ലാ വകുപ്പല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരമിലയിലെ സംഭവ വികാസങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്​. ഇവി​െട മനുഷ്യാവകാശങ്ങൾക്ക്​ വിലയില്ലാതായി. സഞ്ചാര സ്വാതന്ത്ര്യം നഷ്​ടമായി. കെ.പി ശശികലയെ തടഞ്ഞത്​ എന്തിനാണ്​. ഇന്ന്​ അവരെ പോകാൻ അനുവദിച്ചല്ലോ. കഴിഞ്ഞ ദിവസം നടന്നത്​ നാടകമാ​െണന്ന്​ വ്യക്​തമായില്ലേ എന്നും അദ്ദേഹം ചോദിച്ചു.

144 പ്രഖ്യാപിക്കാൻ എക്​സിക്യൂട്ടീവ്​ മജിസ്​ട്രേറ്റുമാർക്ക്​​ മാത്രമാണ്​ അധികാരം. അവർ സർക്കാറി​​​െൻറ ചട്ടുകമായി പ്രവർത്തിക്കേണ്ടവരല്ല. എന്നാൽ ശബരിമലയിൽ സംഭവിച്ചത്​ അതാണ്​. ശബരമിലയിലെ സംഭവ വികാസങ്ങളിൽ ബി.ജെ.പി ശക്​തമായി പ്രതിഷേധിക്കും. ഇതി​െനതിരെ രാഷ്​ട്രീയമായും നിയമപരമായും പോരാടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSreedharan PillaiBJP Protest
News Summary - Police Misuse Non bailable Act - Kerala news
Next Story