Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വ​തി​യെ​യും...

യു​വ​തി​യെ​യും മ​ക​നെ​യും ബ​ലം ​പ്ര​യോ​ഗി​ച്ച്​  കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ പൊ​ലീ​സി​െൻറ ശ്ര​മം  

text_fields
bookmark_border
യു​വ​തി​യെ​യും മ​ക​നെ​യും ബ​ലം ​പ്ര​യോ​ഗി​ച്ച്​  കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ പൊ​ലീ​സി​െൻറ ശ്ര​മം  
cancel

കൊട്ടിയം: അഡ്മിഷനുമായി ബന്ധപ്പെട്ട് സ്കൂളിൽ പോയി മടങ്ങുകയായിരുന്ന യുവതിയെയും മകനെയും മഫ്തിയിൽ കാറിലെത്തിയ പൊലീസ് സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇരുവരുെടയും നിലവിളി കേട്ട് നാട്ടുകാർ ഓടി ക്കൂടിയപ്പോഴേക്കും ആളുമാറിയതാണെന്ന് പറഞ്ഞ് പൊലീസ് തടിതപ്പി. കാറിൽ കയറ്റുന്നതിനിടെ പൊലീസി​െൻറ മർദനമേറ്റ യുവതി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

ബുധനാഴ്ച രാവിലെ 11ഒാടെ  മുഖത്തല ആലുംമൂട് സ​െൻറ്ജൂഡ് സ്കൂളിനടുത്തെ ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. തൃക്കോവിൽവട്ടം ചെറിയേല താഴാംപണ ചരുവിള പുത്തൻവീട്ടിൽ സുബൈറി​െൻറ ഭാര്യ മുംതാസ് (34), മകൻ സെയ്ദലി എന്നിവരെയാണ് സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്. സെയ്ദലിയെ സ​െൻറ്ജൂഡ് സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർക്കുന്നതിനുള്ള ഇൻറർവ്യൂവിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകുന്നതിനായി ബസ്സ്റ്റോപ്പിൽ നിൽക്കുേമ്പാഴായിരുന്നു പൊലീസ് എത്തിയത്.

ഇവരുടെ അരികിൽ കാർ കൊണ്ടുനിർത്തിയ ശേഷം രണ്ടുപേർ കാറിൽനിന്നിറങ്ങി മുംതാസിനെ തള്ളി കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. മുംതാസി​െൻറ നിലവിളി കേട്ട് നാട്ടുകാർ ഓടി ക്കൂടിയപ്പോൾ പൊലീസാണെന്നും ആളുമാറിപ്പോയെന്നും പറഞ്ഞ് സംഘം കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് ആശാചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ജലജകുമാരി, സുരേഷ് ബാബു എന്നിവർ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം തിരക്കിയപ്പോഴും ആളുമാറിപ്പോയെന്ന മറുപടി പൊലീസ് ആവർത്തിച്ചു. അതേസമയം, പൊലീസ് ജനപ്രതിനിധികളോടും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police
News Summary - police mistaken
Next Story