മലപ്പുറം എസ്.പിയടക്കം എട്ട് പൊലീസുകാർക്ക് കേന്ദ്ര മെഡൽ
text_fieldsയു. അബ്ദുൽ കരീം
ന്യൂഡൽഹി: കവളപ്പാറയിൽ പ്രകൃതിദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് മികച്ച നേതൃത്വം നൽകിയതിന് മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീമിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡൽ.
പ്രത്യേക ദൗത്യനിർവഹണത്തിലെ മികവ് മുൻനിർത്തി ഏഴു പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ നേടി. ഇൻസ്പെക്ടർമാരായ മനോജ് പറയട്ട, കെ. അബ്ബാസ്, അസി. സബ് ഇൻസ്പെക്ടർമാരായ ടി.കെ. മുഹമ്മദ് ബഷീർ, എസ്.കെ. ശ്യാംകുമാർ, കോൺസ്റ്റബിൾമാരായ സി. നിധീഷ്, കെ. സക്കീർ, എം. അബ്ദുൽ ഹമീദ് എന്നിവരാണ് അവാർഡ് നേടിയത്.
ഡൽഹി, തമിഴ്നാട്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കും മികച്ച സേവനം മുൻനിർത്തി മെഡൽ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡൽ വിവരം വൈകാതെ ആഭ്യന്തര മന്ത്രാലയം ഗസറ്റിൽ വിജ്ഞാപനം ചെയ്യും.