പീഡനം: ജലന്ധർ ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് സർക്കാർ
text_fieldsകൊച്ചി: ജലന്ധർ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് പൊലീസ് ഹൈകോടതിയിൽ. ഇതുവരെ നടത്തിയ അന്വേഷണത്തിലും ശേഖരിച്ച തെളിവുകളിൽനിന്നും കുറ്റകൃത്യത്തിൽ ബിഷപ്പിെൻറ പങ്കാളിത്തം വ്യക്തമാണ്. 2014 മേയ് ആറുമുതൽ 2016 സെപ്‌റ്റംബർ 23 വരെ കാലയളവിൽ പലതവണ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ ഗസ്റ്റ്റൂമിൽ തടഞ്ഞുെവച്ചാണ് പീഡനം നടത്തിയതെന്നും വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു. ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക്ക് ചർച്ച് റിഫോമേഷന്‍ മൂവ്മെൻറ് (കെ.സി.ആർ.എം) സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
മതമേലധ്യക്ഷനെന്ന മേല്‍ക്കോയ്മ വെച്ചായിരുന്നു ബിഷപ് കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതെന്ന് വിശദീകരണത്തിൽ പറയുന്നു. പദവി ദുരുപയോഗമാണ് നടന്നത്.കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇവരെ പരിശോധിച്ച ഡോക്ടറുടെ മൊഴിയുണ്ട്. ജൂൺ 28ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ഇവരെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി.
ബിഷപ് പലതവണ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കും ലൈംഗികപീഡനത്തിനും ഇരയാക്കിയെന്ന് രഹസ്യമൊഴിയിൽ കന്യാസ്ത്രീ പറയുന്നു. പീഡനം ആരോപിക്കപ്പെടുന്ന ദിവസങ്ങളിലെല്ലാം ബിഷപ് സെൻറ് ഫ്രാന്‍സിസ് ഹോമില്‍ ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ സഹോദരനെതിരെ ജലന്ധർ ബിഷപ്പിെൻറ പി.ആർ.ഒ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് കേസുകളും വൈക്കം ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. ബിഷപ് ഇന്ത്യ വിടുന്നത് തടയാൻ ജൂലൈ പത്തിന് ലുക്ക്ഒൗട്ട് സർക്കുലർ ഇറക്കാൻ കോട്ടയം എസ്.പിക്ക് അപേക്ഷ നൽകി.
കന്യാസ്ത്രീയുടെ പരാതി ആദ്യം ലഭിച്ച പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും മഠം വിട്ടുപോയവരെയും ചോദ്യം ചെയ്തു. മറ്റൊരു അന്തേവാസിയായ കന്യാസ്ത്രീയുടെ പിതാവിനെ ചോദ്യംചെയ്തിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് അത്യാഹിതം സംഭവിച്ചാൽ ജലന്ധർ ബിഷപ്പാണ് ഉത്തരവാദിയെന്നും വ്യക്തമാക്കി ഇൗ കന്യാസ്ത്രീ എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്.
ജൂലൈ 18ന് കർദിനാൾ ജോർജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ചില രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. ജൂൈല 27ന് പ്രത്യേക ദൂതൻവഴി രേഖകൾ ഹാജരാക്കി. കുറവിലങ്ങാട് മഠത്തിലേക്ക് വരാൻ ബിഷപ് ഉപയോഗിച്ച കാർ പിടിച്ചെടുക്കാൻ 28ന് തൃശൂരിലെ സഹോദരെൻറ വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 31ന് ബിഷപ്പിെൻറ സഹോദരൻ ഇൗ കാർ ഹാജരാക്കി. ആഗസ്റ്റ് മൂന്നിന് കേസിലെ മുഖ്യസാക്ഷിയുടെയും ഭര്‍ത്താവിെൻറയും മൊഴി രേഖപ്പെടുത്തി. തുടർന്ന് അന്വേഷണത്തിന് ഡൽഹിക്കുപോയ അന്വേഷണ സംഘം ഉജ്ജയിൻ രൂപത ബിഷപ് സെബാസ്റ്റ്യൻ വടക്കേലിനെ ചോദ്യംചെയ്തതായും വിശദീകരണത്തിൽ പറയുന്നു.
അന്വേഷണത്തിന് കോടതി മേൽനോട്ടം വേണ്ടതില്ല –ഹൈകോടതി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ നടക്കുന്ന അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണ്ടതില്ലെന്ന് ഹൈകോടതി. ലഭ്യമായ രേഖകളിൽനിന്നും വിശദീകരണങ്ങളിൽനിന്നും ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ബോധ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നുമുൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് കേരള കാത്തലിക് ചര്‍ച്ച് റിഫോര്മേഷന് മൂവ്മെൻറ് നല്കിയ ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിക്കരുതെന്നും അങ്ങനെയുണ്ടായാൽ പൊലീസ് കർശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റിെൻറ കാര്യത്തിൽ മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കുമെന്ന പൊലീസിെൻറ വാദം കേസ് പരിഗണിക്കുന്നതിനിടെ കോടതി തള്ളി. കേസിലെ പ്രതിയെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥെൻറ വിവേചന അധികാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘാംഗങ്ങളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതിന് മേലുദ്യോഗസ്ഥരുടെ അനുമതി തേടേണ്ടതില്ല. ഇൗ ഘട്ടത്തിൽ കേസന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായാണ് വ്യക്തമാവുന്നത്. ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ല. പഞ്ചാബ് പൊലീസിെൻറ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം മാത്രെമ പ്രതിയെ അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനിക്കാനാകൂ.
പരാതിയില്‍ എന്തുനടപടി എടുെത്തന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ലെന്ന ഹരജിക്കാരുടെ നിലപാട് തള്ളിയ കോടതി അന്വേഷണത്തില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കാരണത്താൽ അന്വേഷണത്തെ കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് അലംഭാവമുള്ളതായി കരുതുന്നില്ല. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പൊലീസ് ഒരു കേസെടുത്തിട്ടുണ്ട്. സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മറ്റുസാക്ഷികളൊന്നും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിക്കുെന്നന്ന് ഹരജിക്കാര്‍ പരാതിപ്പെട്ടപ്പോഴാണ് കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ അദ്ദേഹത്തിന് കീഴിെല മറ്റേതെങ്കിലും പള്ളിയോ പരാതിക്കാരിയെ സമ്മര്ദപ്പെടുത്തുന്നതോ മുറിവേല്പിക്കുന്നതോ ആയ ഒന്നും പ്രചരിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നുന്നപക്ഷം വീണ്ടും ഹരജി നൽകാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
