Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായംകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
text_fieldsbookmark_border
കായംകുളം: സി.പി.ഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷവും ലാത്തിചാർജും. ഒമ്പത് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം അഡ്വ. ഷിജിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ബാരികേഡ് തകർത്ത് സ്റ്റേഷനിലേക്ക് കടക്കുവാൻ സി.പി.ഐ പ്രവർത്തകർ നടത്തിയ ശ്രമമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രകോപിതരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിജിന് വെട്ടേറ്റത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
