Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൾസർ സുനിയുമായി...

പൾസർ സുനിയുമായി ​െപാലീസ്​ കോയമ്പത്തൂരിൽ, തെളിവെടുപ്പ്​ തുടരുന്നു

text_fields
bookmark_border
പൾസർ സുനിയുമായി ​െപാലീസ്​ കോയമ്പത്തൂരിൽ, തെളിവെടുപ്പ്​ തുടരുന്നു
cancel

ആലുവ: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോയമ്പത്തൂരിൽ എത്തിച്ച്​ ​െപാലീസ്​ തെളിവെടുപ്പ്​ നടത്തുന്നു. പുലർച്ചെ 4.10 ഒാടെയാണ് പ്രതികളെയും കൊണ്ട്​ പൊലീസ്​ തെളിവെടുപ്പിന്​ ഇറങ്ങിയത്​. പിടിയിലാകുന്നതിന്​ മുമ്പ്​ സുനി കോയമ്പത്തൂരുണ്ടെന്ന്​ പൊലീസിന്​ വിവരം ലഭിച്ചിരുന്നു.

അതി​​െൻറ അടിസ്​ഥാനത്തിലാണ്​ ​കോയമ്പത്തൂരിൽ പീളമേടിലെ ശ്രീരാം നഗറിൽ ഇവർ താമസിച്ച വീട്ടിൽ പൊലീസ്​​ തെളിവെടുപ്പ്​ നടത്തുന്നത്​. വീട്ടുടമയെയും അയൽവാസികളെയുമെല്ലാം വളിച്ചുവരുത്തി വിശദ്ദമായി ചോദ്യം ചെയ്യുന്നുണ്ട്​. ചാർലി എന്ന സുഹൃത്താണ്​ ഇവരെ വീടെടുക്കാൻ സഹായിച്ചത്​. ചാർലി ഒളിവിലാണ്​. ചാർലിയുടെ സെൽവൻ എന്ന സുഹൃത്തി​​െൻറ പൾസർ ബൈക്കിലാണ്​ ഇവർ കീഴടങ്ങാൻ വന്നത്​. എന്നാൽ, ബൈക്ക്​ മോഷ്​ടിച്ചതാണെന്ന്​​ സെൽവൻ പൊലീസിനോട്​ പറഞ്ഞു. ബൈക്കി​​െൻറ താക്കോൽ ഇപ്പോഴും ത​​െൻറ കൈയിലുണ്ടെന്നും പേപ്പറുകൾ പണയത്തിലാണെന്നുമാണ്​ സെൽവൻ പറയുന്നത്​. എന്നാൽ ബൈക്ക്​​ േമാഷണം പോയതിനെ സംബന്ധിച്ച്​ സെൽവൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. 

രാത്രിയാണ്​ വീടെടുക്കാൻ വന്നതെന്ന്​ വീട്ടുടമ പറഞ്ഞു. കോയമ്പത്തൂരുകാരനായ ചാർലിയാണ്​ വീടെടുത്തത്​. അയാൾക്കൊപ്പം മാസങ്ങൾക്ക്​ മുമ്പ്​ ജോലിയെടുത്തിരുന്നയാളാണ്​ ഇവരിലൊരാൾ എന്ന്​ അറിയിച്ചതായും വീട്ടുടമ പറഞ്ഞു. 

അതേസമയം,​ േകസിലെ​  നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിയാത്തത്​ പൊലീസിന്​തലവേദനയായിരിക്കുകയാണ്​. ഫോൺ ഉപേക്ഷിച്ചുവെന്ന സുനിയുടെ മൊഴി പൊലീസ്​ മുഖവിലക്കെടുത്തിട്ടില്ല. ഇയാൾ പറഞ്ഞതനുസരിച്ച്​ പല സ്​ഥലങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 

കൃത്യം നടത്തിയ ശേഷം സുനി പോയ സുഹൃത്തി​​െൻറ വീട്ടിലും പോലീസ് ഇന്നലെ പരിശോധന നടത്തി ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policepulsar suni
News Summary - police to koyampathoor with pulsar suni
Next Story