Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക...

സാമ്പത്തിക ക്രമക്കേട്​: കോഴിക്കോട് മെഡിക്കൽ കോളജ് എസ്.െഎക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
സാമ്പത്തിക ക്രമക്കേട്​: കോഴിക്കോട് മെഡിക്കൽ കോളജ് എസ്.െഎക്ക്​ സസ്​പെൻഷൻ
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് എസ്.െഎ എ. ഹബീബുല്ലക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്നും സ്​റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുണ്ടായെന്നുമുള്ള പരാതികളുടെ അടിസ്​ഥാനത്തിലാണ്​ സിറ്റി പൊലീസ് കമീഷണർ കെ. സഞ്ജയ് കുമാർ ഗുരുദിൻ സസ്പ െൻഡ് ചെയ്തത്്.

സ്​റ്റേഷനിലെത്തുന്ന ട്രാഫിക് കേസുകളിൽ പിഴയായി ഇൗടാക്കുന്ന പണം തിരിമറി നടത്തിയെന്നും കേസുകൾ ഒത്തുതീർക്കാൻ പലവട്ടം പണം വാങ്ങിയെന്നും കമീഷണർക്ക്​ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതി​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ ​അ​േന്വഷണത്തിൽ ഹബീബുല്ല സമാന സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു.

തുടർന്നാണ്​ ജില്ല പൊലീസ്​ മേധാവിയുടെ നടപടി. നേരത്തെ പ്ലസ്ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലും എസ്.െഎക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇൗ സംഭവത്തിൽ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice
News Summary - police - Kerala news
Next Story