പൊലീസ് ജീപ്പിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു
text_fieldsപയ്യന്നൂര്‍: കാങ്കോലില്‍ പൊലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രികന്‍ മരിച്ചു. പപ്പാരട്ടയ ിലെ കല്ല്‌കെട്ട് തൊഴിലാളി ഇളയടത്ത് രാജനാണ് (40) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെ കാങ്കോലിലെ പയ്യന്നൂര്‍ ഭാഗത ്തേക്കുള്ള ബസ്സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ അസി. കമാൻഡര്‍ വിശ്വനാഥനെ മാത്തില്‍ ചൂരലിലുള്ള വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരിച്ചുപോവുകയായിരുന്ന പൊലീസ് ജീപ്പാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന രാജനെ ഇടിച്ചിട്ടത്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇതേ ജീപ്പില്‍തന്നെയാണ് രാജനെ എത്തിച്ചത്.
അപകടവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പരിയാരത്തെത്തുമ്പോഴേക്കും അപകടമുണ്ടാക്കിയ ജീപ്പ് സ്ഥലംവിട്ടിരുന്നതായി ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ്് ആശുപത്രിയിലെ ചികിത്സക്കിടയില്‍ വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് രാജന്‍ മരിച്ചത്. അപകടമുണ്ടാക്കിയ ജീപ്പില്‍ പയ്യന്നൂര്‍ സ്വദേശിയായ എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.
വാഹനം പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് പെരിങ്ങോം സി.ഐ എം.ഇ. രാജഗോപാല്‍, എസ്.ഐ സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കക്കറ സ്വദേശിയായ രാജന്‍ വിവാഹ ശേഷം കാങ്കോലിലാണ് താമസം. കണ്ണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ. അജിത. മക്കള്‍: ആര്യരാജ്, അശ്വിന്‍രാജ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
