Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ദേശീയപാതയിൽ...

പുതിയ ദേശീയപാതയിൽ എങ്ങനെ പോകണം? മാർഗനിര്‍ദേശവുമായി പൊലീസ്

text_fields
bookmark_border
പുതിയ ദേശീയപാതയിൽ എങ്ങനെ പോകണം? മാർഗനിര്‍ദേശവുമായി പൊലീസ്
cancel

തി​രു​വ​ന​ന്ത​പു​രം: നവീകരിച്ച ദേ​ശീ​യ പാ​ത​ ഉൾപ്പെടെയുള്ള ആറുവരി പാതകളിൽ ലെ​യ്​​ൻ ട്രാ​ഫി​ക്​ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൊ​ലീ​സ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​ര​ന്ത​ര​മാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ നീ​ക്കം.

കേ​ര​ള​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ദേ​ശീ​യ പാ​ത​ക​ളി​ൽ, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ന്‍റെ വ​ല​തു​വ​ശം ചേ​ര്‍ന്നും മീ​ഡി​യ​നോ​ട് ചേ​ര്‍ന്നും വാ​ഹ​നം ഓ​ടി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി കേ​ര​ള പൊ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ്യ​ക്​​ത​മാ​യി.

ദേ​ശീ​യ പാ​ത​യു​ൾ​പ്പെ​ടെ വി​വി​ധ റോ​ഡു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട ലെ​യ്ന്‍ ട്രാ​ഫി​ക് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​താ​ണ് റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. റോ​ഡി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ഓ​രോ വ​രി​യാ​യി ക്ര​മീ​ക​രി​ക്കു​ന്ന രീ​തി​യാ​ണ് ലെ​യ്ന്‍ ട്രാ​ഫി​ക് സം​വി​ധാ​നം.

ഓരോ വരിയും ആ​ർക്കൊക്കെ ഉപയോഗിക്കാം?

  • സാ​വ​ധാ​നം പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ളും എ​പ്പോ​ഴും റോ​ഡി​ന്‍റെ ഏ​റ്റ​വും ഇ​ട​തു​വ​ശ​ത്തു​ള്ള ലെ​യ്ന്‍ ഉ​പ​യോ​ഗി​ക്ക​ണം.
  • സാ​ധാ​ര​ണ വേ​ഗ​ത​യി​ല്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി മ​ധ്യ​ഭാ​ഗ​ത്തെ ലെ​യ്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം.
  • മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ മാ​ത്ര​മാ​ണ് സാ​ധാ​ര​ണ​യാ​യി ഏ​റ്റ​വും വ​ല​തു​വ​ശ​ത്തെ ലെ​യ്ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
  • മ​റി​ക​ട​ന്ന ശേ​ഷം വീ​ണ്ടും പ​ഴ​യ ലെ​യ്നി​ലേ​ക്ക് മാ​റണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ലെ​യ്ന്‍ മാ​റു​ന്ന​തി​ന് മു​മ്പ് ഇ​ന്‍ഡി​ക്കേ​റ്റ​ര്‍
  • റി​യ​ര്‍ വ്യൂ- സൈ​ഡ് മി​റ​ർ നോക്കി ലെയ്ൻ മാറുക
  • അ​ക​ലം പാ​ലിക്കുക
  • മു​റി​ഞ്ഞ വെ​ള്ള വ​ര​ക​ളു​ള്ള ഇ​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മെ​ങ്കി​ല്‍ ലെ​യ്ന്‍ മാ​റാം.
  • മു​റി​യാ​ത്ത വെ​ള്ള വ​ര​ക​ളു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ലെ​യ്ന്‍ മാറ്റം അ​നു​വ​ദ​നീ​യ​മ​ല്ല.
  • മ​ഞ്ഞ വ​ര​ക​ളു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ഓ​വ​ർ​ടേ​ക്ക്​ ഒ​ഴി​വാ​ക്കു​ക.
  • ജ​ങ്ഷ​നു​ക​ളി​ലും സീ​ബ്ര ക്രോ​സി​ങ്ങു​ക​ളി​ലും ലെ​യ്ന്‍ മാ​റു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceNational HighwayRoad Safety Guidelines
News Summary - police issue national highway guidelines
Next Story