Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ അന്വേഷണങ്ങൾ...

പൊലീസ്​ അന്വേഷണങ്ങൾ സർക്കാറിനെ​ തിരിഞ്ഞുകുത്തും; ​പ്രതീക്ഷയിൽ യു.ഡി.എഫ്​

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ​സ​ർ​ക്കാ​റി​െൻറ താ​ൽ​പ​​ര്യം സം​ര​ക്ഷി​ക്കാ​ൻ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ​െ​ക്ക​തി​രെ െപാ​ലീ​സി​ലെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ യു.​ഡി.​എ​ഫ്. സ്വ​ർ​ണ​ക്ക​ട​ത്ത്, ല​ഹ​രി​ക​ട​ത്ത്, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​യ​ർ​ക്കു​ന്ന ഭ​ര​ണ​പ​ക്ഷം പ്ര​തി​രോ​ധ​മെ​ന്ന നി​ല​യി​ൽ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ് ക​രു​തു​ന്ന​ത്​. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ അ​റ​സ്​​റ്റി​ലാ​യി​ട്ടും എം.​സി. ക​മ​റു​ദ്ദീ​ൻ എം.​എ​ൽ.​എ​യെ ത​ൽ​ക്കാ​ലം കൈ​വി​ടേ​ണ്ടെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്​ അ​തി​നാ​ലാ​ണ്.

ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ നേ​താ​ക്ക​ളെ ധി​റു​തി​പി​ടി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​ണ്​ സ​ർ​ക്കാ​റി​െൻറ ശ്ര​മ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പി.​ടി. തോ​മ​സ്, എ.​പി. അ​നി​ൽ​കു​മാ​ർ, കെ.​എം. ഷാ​ജി എ​ന്നി​വ​ർ​ക്ക്​ പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​നേ​താ​വി​നെയും പൊ​ലീ​സ്​ ഉ​ന്ന​മി​ട്ടി​രി​ക്കു​ക​യാ​ണ്. തി​രി​ച്ച​ടി​ക്കു​ന്ന​തി​ൽ മ​യം കാ​േ​ട്ട​ണ്ടെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട്​ പ്ര​തി​പ​ക്ഷ​നി​ര​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്​. എ​ങ്കി​ലും ഭ​ര​ണ​പ​ക്ഷ​േ​ത്താ​ട്​ വി​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന ​െപാ​തു​വി​കാ​ര​മാ​ണ്​ പ്ര​തി​പ​ക്ഷ​ത്തുള്ള​ത്. സ്വ​ർ​ണ, ല​ഹ​രി ക​ട​ത്തു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​ം. ​െപാ​ലീ​സ്​ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ എ​ന്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലും സ​ർ​ക്കാ​റി​നും സി.​പി.​എ​മ്മി​നു​മെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്നാണ്​ യു.​ഡി.​എ​ഫിലെ ധാ​ര​ണ​. ഭ​ര​ണ​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച്​ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​ത്​ അ​തി​നാ​ലാ​ണ്. ഇനിയും അ​ത്​ ശ​ക്ത​മാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണി​ക​ളു​ടെ മ​നോ​വീ​ര്യം ഉ​യർ​ത്താ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​െ​മ​ന്ന്​ അ​വ​ർ ക​രു​തു​ന്നു.

നാ​ല​ര​വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും ന​ട​ത്താ​ത്ത അ​ന്വേ​ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തി​രി​ക്കെ ഉ​ണ്ടാ​കുേ​മ്പാ​ൾ അ​തി​െൻറ ഉ​ദ്ദേ​ശ്യം ജ​ന​ങ്ങ​ൾ​ മ​ന​സ്സി​ലാ​ക്കുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFgovernmentLife missionGold smuggling casePolice investigations
Next Story