Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൽ രാഷ്​ട്രീയ...

പൊലീസിൽ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്​

text_fields
bookmark_border
പൊലീസിൽ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്​
cancel

തിരുവനന്തപുരം: പൊലീസിൽ രാഷ്​ട്രീയ അതിപ്രസരമെന്ന്​ ഇൻറലിജൻസ് റിപ്പോർട്ട്. പൊലീസി​​െൻറ പോക്ക് ശരിയല്ലെന്നും അടിയന്തര ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ട്​ ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മുന്നറിയിപ്പ്​. പല ജില്ലയില്‍നിന്നുള്ള വിവരം ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. കേരള പൊലീസ് അസോസിയേഷനിലും ഓഫിസേഴ്സ് അസോസിയേഷനിലുമുള്ള രാഷ്​ട്രീയ അതിപ്രസരം അക്കമിട്ടുനിരത്തുന്നതാണ് റിപ്പോർട്ട്.

പൊലീസ് അസോസിയേഷൻ ലോഗോയില്‍ നീലക്കുപകരം ചുവപ്പ് നിറം ഉപയോഗിച്ചെന്നും നിയമാവലിയിൽ മാറ്റം വരുത്തിവേണമായിരുന്നു ലോഗോ മാറ്റാനെന്നും റിപ്പോർട്ടിൽ പറയുന്നു.  അസോസിയേഷൻ  സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്​മരണവും മുദ്രാവാക്യം വിളിയും ചട്ടവിരുദ്ധമാണ്. ജീവന്‍ ബലിയര്‍പ്പിക്കുന്ന പൊലീസുകാരെ അനുസ്മരിക്കാൻ പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക സംവിധാനമുള്ളപ്പോൾ രാഷ്​ട്രീയപാര്‍ട്ടികളെപ്പോലെ ചടങ്ങ്​ സംഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്​ റിപ്പോർട്ട്​ പറയുന്നു. രാഷ്​ട്രീയേതര സംഘടനയായി പ്രവര്‍ത്തിക്കണമെന്ന വ്യവസ്​ഥ പാലിക്കപ്പെടുന്നില്ല. മുൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അസോസിയേഷൻ നേതാക്കൾ അധിക്ഷേപിച്ച് പ്രസംഗിക്കുന്നത് ശരിയല്ല. സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്നും ഇൻറലിജൻസ് ആവശ്യപ്പെടുന്നു.

കേരള പൊലീസ് അസോസിയേഷ​​​െൻറ എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം നിർമിച്ച് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതും കേരള ഓഫിസേഴ്സ് അസോസിയേഷ‍​​െൻറ കോട്ടയം സമ്മേളനത്തില്‍ കണ്ണൂരില്‍നിന്നെത്തിയ പ്രതിനിധികള്‍ ചുവന്ന വസ്ത്രമണിഞ്ഞെത്തിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.  ഇൻറലിജൻസ് റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരിശോധിച്ച്​ തുടർനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ​െബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsInteligence report
News Summary - Police inteligance report omn political issue-Kerala news
Next Story