പൊലീസിൽ നിഷ്ക്രിയത്വം ഗുരുതരമെന്ന് റിപ്പോർട്ട്
text_fieldsകാസർകോട്: പൊലീസിൽ നിഷ്ക്രിയത്വം ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. സി.െഎമാരെ സ്റ്റേഷൻ ഹൗസ് ചുമതല നൽകി ‘എസ്.െഎ’മാരാക്കിയതിലും സ്റ്റേഷൻ ചുമതല വഹിച്ചിരുന്ന ഡയറക്ട് എസ്.െഎമാരെ ഗ്രേഡ് എസ്.െഎമാർക്ക് തുല്യരാക്കിയതിലും പ്രതിഷേധിച്ച് രണ്ട് കേഡർ തസ്തികകളിലും പെട്ടവർ കടുത്ത അമർഷത്തിലാണ്. ഇതിനു പിന്നാലെ വരാപ്പുഴ കസ്റ്റഡി മരണത്തിൽ െഎ.പി.എസുകാരനുൾെപ്പടെയുള്ളവരെ പ്രതിയാക്കിയതോടെ സംസ്ഥാന വ്യാപകമായി സ്റ്റേഷനുകളിൽ സ്വമേധയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും അന്വേഷിക്കുന്നതും നിർത്തിവെച്ചു.
പ്രതിമാസം നൂറു കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്റ്റേഷനുകളിൽ അത് നാലിൽ ഒന്നായി ചുരുങ്ങി. ഇക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ തന്നെ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് നിഷ്ക്രിയമാകുന്നുവെന്ന കാര്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടും അനൂകൂല നടപടികൾ ഉണ്ടാകാത്തതാണ് സർക്കാറിന് പേരുദോഷമുണ്ടാകുന്ന നടപടികൾ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകാൻ കാരണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വരാപ്പുഴ സംഭവത്തിൽ നിരവധി ഉന്നത പൊലീസുകാരെ പ്രതിയാക്കി കേസെടുത്ത സംഭവത്തെ തുടർന്ന്, സംസ്ഥാന വ്യാപകമായി സ്വമേധയ കേസെടുക്കേണ്ടതില്ല എന്ന നിലപാടിൽ പൊലീസ് എത്തിയിട്ടുണ്ട്. പരാതിയുമായി എത്തുന്നവരോടും ഇൗ സമീപനമാണുള്ളത്. അതാണ് കെവിൻ സംഭവത്തിലും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരായി ‘തരംതാഴ്ത്തി’യതും ഡയറക്ട് എസ്.െഎമാരുടെ ചുമതല എടുത്തുകളഞ്ഞതും പൊലീസിനെ നിർവീര്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
