ഇ.ഡി വാഹനം തകർത്ത സംഭവം; പ്രതികളെ പിടികൂടാൻ പൊലീസ് പാർട്ടി ഓഫിസിനു മുന്നിൽ; ഉള്ളിൽ കയറാൻ അനുവദിക്കാതെ നേതാക്കൾ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍റെ വസതിയിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് ഇ.ഡിയുടെ വാഹനം തല്ലി തകർത്ത പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്.എസ്.എഫ്.ഐ സംസ്ഥാന നേതാവ് ആദർശ്, സി.പി.എം നേതാവ് പാളയം സന്തോഷ് എന്നിവരുൾപ്പെടെ അക്രമ സംഭവത്തിൽ ഉൾപ്പെട്ട 10 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസ് സംഘം പ്രതികളെ പിടികൂടുന്നതിന് തിരുവനന്തപുരത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നിൽ തങ്ങിയിരിക്കുകയാണ്. ഓഫിസിനുള്ളിലുള്ള പ്രതികളെ പിടികൂടാതെ തിരികെ പോകില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, പൊലീസിനെ അനുനയിപ്പിക്കാൻ വി. ശിവൻ കുട്ടി അടക്കമുള്ള നേതാക്കൾ പൊലീസിനോട് സംസാരിച്ചു. പാർട്ടി ഓഫിസിനകത്ത് കയറി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്.
പാർട്ടി ഓഫിസ് മറികടന്ന് പ്രതിഷേധം നടത്തിയ തങ്ങളുടെ അണികളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസിന് ദാർഷ്ട്യം വേണ്ടെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. അക്രമം നടത്തിയതിന് തെളിവുണ്ടെങ്കിൽ തങ്ങൾ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

