കോവിഡിൽ പൊലീസ് വേട്ട; നാല് ദിവസം; ലക്ഷം കേസ്, 3649 അറസ്റ്റ്
text_fieldsഫയൽ ചിത്രം
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും സാധാരണക്കാരന് മേലുള്ള പൊലീസിെൻറ ശൗര്യപ്രകടനത്തിന് കുറവൊന്നുമില്ല.
നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കാലത്തെക്കാൾ കൂടുതൽ കേസുകളാണ് ഇളവ് നൽകിയശേഷം എടുത്തത്. കഴിഞ്ഞ നാല് ദിവസം മാത്രം ഒരുലക്ഷത്തോളം പേർക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്.
അവധി ദിവസങ്ങളിലും പൊലീസുകാർക്ക് േക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. കർക്കടക വാവുദിനത്തിൽപോലും 30 മുതൽ 50 വരെ കേസുകൾ പിടിക്കണമെന്നായിരുന്നു തലസ്ഥാന നഗരത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ച നിർദേശം.
കഴിഞ്ഞ ശനിമുതൽ ചൊവ്വവരെയുള്ള നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മൊത്തം 98,664 പേർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 27,961 പേർക്കെതിരെ കേസെടുത്തു. 3649 പേരെ അറസ്റ്റ് ചെയ്തു. 11,485 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 55,044 പേർക്കെതിരെ നടപടി സ്വീകരിച്ചു. ക്വാറൻറീൻ ലംഘനത്തിന് 525 പേർക്കെതിരെയും.
കോവിഡിനെതിരെ ലാത്തി
മലപ്പുറം പുറത്തൂരിൽ വീട്ടിന് തൊട്ടടുത്ത കടയിൽ സാധനം വാങ്ങാൻ പോയ മാധ്യമപ്രവർത്തകനെ ലാത്തി ഉപയോഗിച്ച് മാരകമായി തല്ലി പരിക്കേൽപ്പിച്ച തിരൂർ സി.ഐ ഫർഷാദിനെ മാധ്യമ പ്രവർത്തകരുടെ സംഘടന ഇടപെട്ട് സമ്മർദം ചെലുത്തിയാണ് സ്ഥലം മാറ്റിയത്. കൂട്ടിലങ്ങാടിയിൽ ഇറച്ചി വാങ്ങാനിറങ്ങിയ യുവാവാണ് ലാത്തിയുടെ ചൂട് അറിഞ്ഞത്. യുവാവിെൻറ ഫോൺ തട്ടിപ്പറിച്ചായിരുന്നു മലപ്പുറം ട്രാഫിക് പൊലീസിെൻറ കോവിഡ് പ്രതിരോധം. കാളികാവ് ചോക്കാട് കല്ലാമൂലയിൽ കടയിൽ ഉപഭോക്താക്കൾ കയറിയതിന് സെക്ടറൽ മജിസ്ട്രേറ്റ് ഉടമക്കെതിരെ പിഴയിട്ടു. തൊട്ടടുത്ത മകളുടെ വീട്ടിലേക്ക് മാസ്കിടാതെ പോയതിന് എടക്കരയിൽ വയോധികയെ താക്കീത് ചെയ്തതും വൻ വിവാദമായിരുന്നു.
ആദിവാസികളേയും വിട്ടില്ല
രാജ്യാന്തര ആദിവാസി ദിനാചരണത്തിന് ഒരുക്കം നടക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അട്ടപ്പാടിയിലെ ഉൗരിൽ ആദിവാസികൾക്കെതിരെ പൊലീസ് അതിക്രമം അരങ്ങേറിയത്. അടിപിടിക്കേസിൽ പ്രതികളായ ഉൗരുമൂപ്പൻ ചൊറിയനേയും മകൻ വി.എസ്. മുരുകനേയുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യാൻ പുലർച്ചെ ആറോടെയാണ് ഷോളയൂർ പൊലീസ് രണ്ട് വണ്ടികളിലായി ഉൗരിലെത്തുകയായിരുന്നു. മൂപ്പനേയും മകനേയും കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ ഉൗരുവാസികൾ രംഗത്തുവന്നതോടെ ബഹളമായി. ഇതിനിടെ മുരുകെൻറ ഭിന്നേശഷിക്കാരനായ 17കാരൻ മകെൻറ മുഖത്തടിച്ചതായും പരാതിയുയർന്നു.
ഞങ്ങൾ തീരുമാനിക്കും
പൊലീസ് ഇടപെടലിൽ കോഴിക്കോട്ടും വലിയ പ്രതിഷേധമുണ്ടായി. മിഠായിത്തെരുവിലെ വ്യാപാരികളും പൊലീസും തമ്മിൽ വലിയ തർക്കമുയർന്നു. സി.െഎ.ടി.യു ജില്ല നേതൃത്വം ഇടപെട്ടതോടെയാണ് ഉന്തുവണ്ടിക്കാരുമായുള്ള പ്രശ്നം ഒത്തുതീർന്നത്. താമരശ്ശേരി സ്വദേശിയായ ഷമീർ ഓടിച്ച ഇരുചക്രവാഹനം ചേവായൂർ പൊലീസ് തടഞ്ഞ് കണ്ണാടിയിെല്ലന്ന കാരണം പറഞ്ഞ് 500 രൂപ പിഴയടക്കാൻ ആവശ്യെപ്പട്ടു. ൈകയിൽ പണമില്ലെന്നറിയിച്ചതോടെ വാഹനം സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന്, തുക കോടതിയിൽ അടക്കാമെന്ന് പറഞ്ഞതോടെ പിഴ 2000 രൂപയായി ഉയർത്തിയെന്നാണ് പരാതി. മത്സ്യകച്ചവടക്കാരുമായും പലഭാഗത്തും തർക്കമുണ്ടായി. സർക്കാർ നിർദേശിക്കുന്നതിനപ്പുറം കർശന നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തുന്നുെവന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

