വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുകളുമായി പൊലീസ് ഹൗസിംഗ് സഹകരണ സംഘം
text_fieldsകോഴിക്കോട് : പൊലീസ് ഹൗസിംഗ് സഹകരണ സംഘം വേദിക് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുട്ടികൾക്കായി ഓൺലൈനായും ഓഫ് ലൈനായും കുറഞ്ഞ ഫീസിൽ സിവിൽ സർവീസ് കോച്ചിംഗിനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നു.
മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്തെ നിരവധി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്ന വേദിക് അക്കാദമിയുമായി സഹകരണ സംഘം ഭരണസമിതി ധാരണാപത്രം ഒപ്പിട്ടു.
എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് പഠനത്തിനൊപ്പം സിവിൽ സർവീസ് പരിശീലനം ആരംഭിക്കാം. ഹൈസ്ക്കൂൾ വിദ്യാർഥികൾക്ക് ആറ് വർഷവും, ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് നാലു വർഷവും, കോളജ് വിദ്യാർഥികൾക്ക് രണ്ട് വർഷവും ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സുകൾ ലഭ്യമാണ്. ബിരുദധാരികളായ 32 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒരു വർഷത്തെ കോഴ്സും ഈ രംഗത്ത് ലഭ്യമാണ്. ഈ കോഴ്സുകൾക്ക് 30,000 രൂപയാണ് ആകെ ഫീസ്. ബിരുദധാരികൾക്ക് ഒരു വർഷത്തെ ഓഫ് ലൈൻ കോഴ്സിന്റെ ആകെ ഫീസ് 90,000 രൂപയാണ്.
ഈ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അംഗങ്ങളുടെ മക്കൾ, പങ്കാളി, സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളുടെ കുട്ടികൾ, സർവീസിൽ ഇരിക്കെ അന്തരിച്ച സഹപ്രവർത്തകരുടെ മക്കൾ എന്നിവർക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പായി അനുവദിച്ച് കുറവ് ചെയ്യും. വിവരങ്ങൾക്ക് https://vedhikiasacademy.org/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

