Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളുടെ ഭാര്യമാരെ...

പ്രതികളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്​

text_fields
bookmark_border
പ്രതികളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്​
cancel

കൊച്ചി: ചലച്ചിത്ര നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്​ പൊലീസ്​ ഹൈകോടതിയിൽ. പ്രതികൾ തട്ടിപ്പ്​ നടത്തി സമ്പാദിച്ച പണവും സ്വത്തും കണ്ടെത്താനും അവയുടെ വിനിയോഗം സംബന്ധിച്ച്​ അറിയാനും ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും തൃക്കാക്കര അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ കെ.എം. ജിജിമോൻ​ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. പൊലീസി​​െൻറ ഭീഷണിയുണ്ടെന്നാരോപിച്ച് പ്രതികളുടെ ഭാര്യമാരായ സോഫിയ, ഷഫീന, രഹ്​നാസ് എന്നിവർ നൽകിയ ഹരജിയിലാണ് വിശദീകരണം.

ഷംന കാസിമിന് വിവാഹാലോചനയുമായി വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ടിക്ടോക് താരമായ കാസർകോട് സ്വദേശി യാസിറി​​െൻറ ഫോട്ടോ കാണിച്ചാണ് പ്രതികൾ വിവാഹാലോചന നടത്തിയത്. വര​​െൻറ ബന്ധുക്കളാണെന്ന പേരിൽ പ്രതികൾ പലതവണ ഷംനയുടെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒരുസ്ത്രീയും സംസാരിച്ചെന്ന് ഷംനയുടെ മാതാവ്​ മരട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്​ പ്രതികളുടെ ഭാര്യമാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtpolicecinima
News Summary - police-high court-accused-kerala
Next Story