Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോക്ക്​ കൈവശം...

തോക്ക്​ കൈവശം സൂക്ഷിക്കാൻ പൊലീസുകാർക്ക്​ മടി

text_fields
bookmark_border
തോക്ക്​ കൈവശം സൂക്ഷിക്കാൻ പൊലീസുകാർക്ക്​ മടി
cancel

​തി​രു​വ​ന​ന്ത​പു​രം: നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ പു​ല്ലു​വി​ല ക​ൽ​പി​ച്ച്​ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​ന്​ പോ​കു​ന്ന പൊ​ലീ​സു​കാ​ർ​ക്ക്​ തോ​ക്ക്​ (പി​സ്റ്റ​ൾ) ഒ​പ്പം ക​രു​താ​ൻ മ​ടി. മാ​റി​മാ​റി​വ​രു​ന്ന പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ നി​ർ​ദേ​ശം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ൾ ഭ​യ​ന്നാ​ണ്​ പൊ​ലീ​സു​കാ​ർ പി​ന്മാ​റു​ന്ന​തെ​ന്ന്​ ​സേ​നാ​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

എ​സ്.​എ​ച്ച്.​ഒ​യാ​ണ്​ പി​സ്റ്റ​ളി​ന്‍റെ ക​സ്​​റ്റോ​ഡി​യ​ൻ. രാ​ത്രി പ​ട്രോ​ളി​ങ്ങി​ന് പോ​കു​ന്ന സം​ഘം ഡ്യൂ​ട്ടി​യി​ലു​ള്ള ഓ​ഫി​സ​റു​ടെ​യോ റൈ​റ്റ​റു​ടെ​യോ മു​ന്നി​ൽ ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ട് വേ​ണം പി​സ്റ്റ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ. പി​റ്റേ​ദി​വ​സം രാ​വി​ലെ എ​ട്ടി​ന്​​ ഓ​ഫി​സ​റോ റൈ​റ്റ​റോ ഡ്യൂ​ട്ടി​ക്ക്​ വ​രു​മ്പോ​ൾ വെ​ടി​യു​ണ്ട ഉ​ൾ​പ്പെ​ടെ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി തി​രി​ച്ച്​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

തോ​ക്ക്​ ന​ഷ്ട​പ്പെ​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം എ​സ്.​എ​ച്ച്.​ഒ ഉ​ൾ​പ്പെ​ടെ വ​ഹി​ക്ക​ണം. ഈ ​പൊ​ല്ലാ​പ്പ്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ പി​സ്റ്റ​ൾ കൈ​യി​ൽ ക​രു​താ​തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടു​മ്പോ​ൾ സ​ർ​ക്കു​ല​ർ അ​യ​ക്കാ​റു​ണ്ടെ​ങ്കി​ലും തോ​ക്കി​ൽ തൊ​ട്ടാ​ൽ​ കൈ​പൊ​ള്ളു​മെ​ന്ന്​ പേ​ടി​ച്ച്​ പൊ​ലീ​സു​കാ​ർ ഇ​ത്​ ഗൗ​നി​ക്കാ​റി​ല്ല.

കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ൽ വ​നി​ത ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തു​മ്പോ​ഴും ആ​ക്ര​മി​യെ നേ​രി​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​ന്‍റെ കൈ​വ​ശം പി​സ്റ്റ​ൾ പോ​യി​ട്ട്​ ലാ​ത്തി​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. കോ​ട​തി​യും രൂ​ക്ഷ​മാ​യി ഇ​തി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. ആ​വ​ശ്യ​ത്തി​ന്​ പി​സ്റ്റ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം. സ്​​റ്റേ​ഷ​നു​ക​ളി​ലെ വെ​ള്ളി​യാ​ഴ്ച പ​രേ​ഡ് ദി​വ​സം മാ​ത്രം തു​ട​ച്ച്​ വൃ​ത്തി​യാ​ക്കി വെ​ക്കു​മെ​ന്ന​ല്ലാ​തെ പൊ​ലീ​സു​കാ​ർ തോ​ക്ക്​ കാ​ണാ​റി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunskerala police
News Summary - Police hesitate to keep guns
Next Story