ലോഡ്ജിെൻറ ബാൽക്കണിയിൽനിന്ന് വീണുമരിച്ച സംഭവം: പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: നഗരത്തിലെ ലോഡ്ജിെൻറ ബാൽക്കണിയിൽനിന്ന് വീണ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചക്കിട്ടപാറ സ്വദേശി ദേവസ്യയുടെ മകൻ ജിജോ വർഗീസ് (46) മരിച്ച സംഭവത്തിലാണ് കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർഭാഗത്തുള്ള ലോഡ്ജിെൻറ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ജിജോ താഴേക്ക് വീണത്.
ഇദ്ദേഹത്തിനൊപ്പം താഴേക്ക് വീണ മീഞ്ചന്ത സ്വദേശി സുേരഷ് (40) കൈയും കാലും പൊട്ടിയതിെന തുടർന്ന് മെഡിക്കൽ േകാളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സുഹൃത്തുക്കളായ ജിജോ, സുരേഷ്, സൂരജ് എന്നിവർ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിക്കുകയും മദ്യലഹരിയിൽ ജിജോയും സുരേഷും ബാൽക്കണിയിലേക്ക് വന്നപ്പോൾ വെള്ളത്തിൽ ചവിട്ടി സുരേഷ് കാൽ വഴുതി തെന്നിപ്പോവുകയുമായിരുന്നു.
വീഴുേമ്പാൾ ഇദ്ദേഹം സുരേഷിെൻറ കൈക്ക് പിടിക്കുകയും രണ്ടുപേരും നിലത്തേക്ക് വീഴുകയുമായിരുന്നുവെന്ന് കസബ എസ്.െഎ വി. സിജിത്ത് പറഞ്ഞു. ഗുരുതര പരിക്കേറ്റ ജിജോയെ സൂരജ് ഉൾപ്പെടെയുള്ളവരാണ് പെെട്ടന്ന് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

