Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അക്രമം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംഘ്പരിവാർ ഹർത്താലിനോടനുബന്ധിച്ച അക്രമം മുൻകൂട്ടി കാണുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ച ിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. ജനങ്ങളിൽ ഭീതിപരത്തുന്ന ആർ.എസ്.എസ് അജണ്ട ഇവിടെ നടപ്പാക്കാനാവില്ല.
എല്ലാ സുരക്ഷാനടപടികളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. നാടിെൻറ സമാധാനം തകർക്കാനുള്ള ബോധപൂർവ നീക്കമാണ് സംഘ്പരിവാർ നടത്തുന്നത്. കോൺഗ്രസ് അടക്കം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സമീപനം നിർഭാഗ്യകരമാണ്.
വികാരപരമായ സംഭവങ്ങൾക്ക് ഇടയാക്കുന്ന ആക്രമണങ്ങളാണ് ഉണ്ടായത്. എം.എൽ.എ അടക്കം ജനപ്രതിനിധികളുടെ വീടുകൾ ആക്രമിച്ചു. അത് വലിയ ബഹുജന വികാരം ഉണർത്തും. എന്നാൽ, ബന്ധപ്പെട്ടവർ സംയമനം പാലിച്ചിട്ടുണ്ട്. അത് തുടരണം.
Next Story
