Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ യുവതിയെ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതിയെ പൊലീസ്​ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതം

text_fields
bookmark_border
ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതിയെ പൊലീസ്​ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതം
cancel

ആലപ്പുഴ: പാസഞ്ചർ ട്രെയിനിൽ ആയുധം കാട്ടി യുവതിയെ ആക്രമിച്ചു ആഭരണങ്ങൾ കവർന്ന യുവാവിനെ പൊലീസ് തിരയുന്നു. നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടൻ (35)നെയാണ് റെയിൽവെ പൊലീസ് അ​ന്വേഷിക്കുന്നത്​. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ ബാബുക്കുട്ടനാണ്​ പ്രതിയെന്ന്​ പൊലീസ്​ ഉറപ്പിച്ചത്​.

പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയിൽ നിന്ന് പുറപ്പെട്ട് അൽപസമയത്തിന് ശേഷമായിരുന്നു ആക്രമണം.

ട്രെയിനി​െൻറ രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്​. വേഗത കുറച്ച് പോകുകയായിരുന്ന ട്രെയിനിൽ അൽപനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്കാണ് പരിക്കേറ്റത്.

നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികളിൽ നിന്നും പണം മോഷ്ടിച്ച കേസുകളിലും മറ്റൊരു സ്ത്രീയെ അക്രമിച്ച കേസിലെയും പ്രതിയാണ് ബാബുക്കുട്ടനെന്ന്​ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womantrain
News Summary - The man who attacked the young woman on the train has been identified
Next Story