സ്റ്റേഷനിലെ മൂന്നിലൊന്ന് പൊലീസുകാർ കുറ്റാന്വേഷണത്തിന്; സ്റ്റേഷൻ ഡ്യൂട്ടിയില്ല
text_fieldsകാസർകോട്: പൊലീസ് സ്റ്റേഷനിലെ മൂന്നിലൊന്ന് പൊലീസുകാർ കുറ്റാന്വേഷണ ചുമതലയിൽ. ഇവർക്ക് സ്റ്റേഷൻ ഡ്യൂട്ടിയില്ല. ക്രമസമാധാനവും കുറ്റാന്വേഷണവും ഒരു സ്റ്റേഷനിലെ ഒരുസംഘം തന്നെ നിർവഹിക്കുന്ന നിലവിലെ രീതി കാര്യക്ഷമതയില്ലാത്ത അന്വേഷണത്തിന് കാരണമാകുന്നുവെന്ന സുപ്രീം കോടതി നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം എന്ന് ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ കുറ്റകൃത്യം നടന്ന സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടറാണ് അന്വേഷകൻ. ജനുവരി ഒന്നുമുതൽ സി.െഎ സ്റ്റേഷൻ ഹൗസ് ഒാഫിസറുടെ ചുമതലയിൽ ആയതോടെ പൊലീസ് സ്റ്റേഷനിൽ ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടുവഴിക്കായി. രണ്ടിെൻറയും മേൽനോട്ടം സി.െഎക്ക് ആണെങ്കിലും വിഭജനത്തിൽ ഇടപെടാൻ സി.െഎമാർക്ക് അധികാരമില്ല. അത് ജില്ല പൊലീസ് മേധാവി അറിഞ്ഞുവേണം.
ക്രൈം ഡിവിഷൻ എന്ന പേരിൽ വിഭജിച്ചിരിക്കുന്ന കുറ്റാന്വേഷണ സംഘം സർക്കിൾ ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഒാഫിസർ ചുമതല നൽകിയിരിക്കുന്ന 210 പൊലീസ് സ്റ്റേഷനുകളിൽ ആദ്യം നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് വിശദീകരിച്ച് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്.െഎ, എ.എസ്.െഎ, സിവിൽ പൊലീസ് ഒാഫിസർമാർ എന്നിവരായിരിക്കും ഇൗ സംഘത്തിൽ ഉണ്ടാവുക. ഇവരെ ജില്ല പൊലീസ് മേധാവിയായിരിക്കും തെരഞ്ഞെടുക്കുക. ഇവർക്ക് പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയില്ല. പൊലീസ് സ്റ്റേഷൻ ഡ്യൂട്ടി നൽകണമെങ്കിൽ ജില്ല പൊലീസ് മേധാവിയുടെ അനുമതി വേണം. അന്വേഷണത്തിെൻറ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യം. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതിയ നടപടികളെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണം ഇഴയുന്നതിനുള്ള ഏറെയും കാരണം ക്രമസമാധാന പരിപാലനം കാരണം പൊലീസുകാർക്ക് അന്വേഷണത്തിന് സമയം ലഭിക്കാത്തതാണ്. അന്വേഷണം വൈകുന്നതിനനുസരിച്ച് തെളിവുകൾ നഷ്ടപ്പെടുന്നു. ഇത് പൊലീസിന് പഴികേൾക്കാൻ കാരണമാകുന്നുവെന്ന ആക്ഷേപങ്ങൾ പരിഹരിക്കാനാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
