‘സ്കള് ബ്രേക്കര്‍ ചലഞ്ച്’ അനുകരിക്കരുത്; മുന്നറിയിപ്പുമായി പൊലീസ്
text_fieldsതിരുവനന്തപുരം: സ്കൾ ബ്രേക്കർ പോലുള്ള ചലഞ്ചുകൾ കുട്ടികൾ അനുകരിക്കാതിരിക്കാൻ മാതാപിതാക്കളും സ്കൂൾഅധികൃതരും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് ന ൽകി. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ നിരവധി ചലഞ്ചിങ് വിഡിയോകൾ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. ഐസ് ബക്കറ്റ്, കീ കീ, ബോട്ടില്‍ ചലഞ്ച്, മേരി പോപ്പിൻസ്, ഗോൾഡ് ബാർ തുടങ്ങിയ നിരവധി ചലഞ്ചുകൾ സൈബർലോകത്തുണ്ട്. ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ് ‘സ്കള് ബ്രേക്കര്‍ ചലഞ്ച്’.
ടിക് ടോക്കിലൂടെ തരംഗമാകുന്ന ഈ ചലഞ്ച് വലിയ അപകടം ക്ഷണിച്ചുവരുത്തും. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നതുവഴി നിരവധിേപർക്ക് ഗുരുതര പരിക്ക് പറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
