Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷു കോടിയിൽ തിളങ്ങി...

വിഷു കോടിയിൽ തിളങ്ങി എയ്​ഷെൽ; പൊലീസിന്​ നന്ദി പറഞ്ഞ്​ അമിത്തും കുടുംബവും

text_fields
bookmark_border
police
cancel
camera_alt????? ???????? ??????????????? ??????????? ??????????

കോഴിക്കോട്​: അപ്രതീക്ഷിതമായി കിട്ടിയ വിഷു കോടിയിൽ തിളങ്ങി നിൽക്കുകയാണ് എയ്​​െഷൽ. വയനാട് കലക്​ടറേറ്റിലെ എമ ർജൻസി ഓപ്പറേറ്റിംഗ് സ​െൻററിലെ ദുരന്തനിവാരണ അതോറിറ്റി ജില്ല പ്രോഗ്രാം ഓഫിസർ അമിത് രമണ​​െൻറ മകനാണ് അഞ്ച് ​മാസം പ്രായമുള്ള എയ്‌ഷെൽ. മലപ്പുറം ജില്ലയിലെ തിരൂർ മംഗലം പഞ്ചായത്തിലാണ് അമിത്തി​​െൻറ ഭാര്യ നീതുവി​​െൻറ വീട്. ലോക്​​ഡൗൺ കാരണം എയ്‌ഷെലിനും നീതുവിനും വയനാട് ബത്തേരിയിൽ അമിത്തി​​െൻറ വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

ഒന്നരമസമായി ലീവ് പോലും എടുക്കാതെ കൊറോണ കൺട്രോൾ സെല്ലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കോഓഡിനേഷൻ ജോലിയിലാണ് അമിത്. കുഞ്ഞി​നൊപ്പം ആദ്യ വിഷു ആഘോഷിക്കാൻ പറ്റാത്തതി​​െൻറ വിഷമം പറഞ്ഞപ്പോൾ വയനാട് കലക്ടറേറ്റിലെ സഹപ്രവർത്തകർ ആലോചിച്ച ആശയമാണ് തിരൂർ പൊലീസ് സ്​റ്റേഷനുമായി ബന്ധപ്പെട്ട്​ വിഷു കോടി എത്തിച്ചുനൽകുക എന്നത്. ഉടനെ തിരൂർ സബ് ഇൻസ്‌പെക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടെ അവർ വിഷു കോടി എത്തിച്ചുനൽകാം എന്ന് പറഞ്ഞു. വിഷുദിനത്തിൽ തന്നെ പൊലീസ്​ കോടിയുമായി വീട്ടിലെത്തി. നിനച്ചിരിക്കാതെ ലഭിച്ച സമ്മാനത്തി​​െൻറ സന്തോഷമായിരുന്നു വീട്ടിൽ. കുഞ്ഞു ഐഷലിന് വിഷു ആശംസകളും പൊലീസ് നേർന്നു.

സാമൂഹിക അകലം പാലിച്ച്​ പായസം കുടിച്ച്​ പോവാം എന്ന വീട്ടുകാരുടെ ക്ഷണം സ്നേഹപൂർവം നിരസിച്ച്​ കോവിഡ്​ കാലത്തെ ജാഗ്രത ഓർമിപ്പിച്ചാണ് പൊലീസ് മടങ്ങിയത്. തിരൂർ എസ്.ഐയോടും സംഘത്തിനോടും വയനാട് കലക്ടറേറ്റിലെ കൊറോണ സെല്ലിലെ എല്ലാവരും നന്ദി അറിയിച്ചു. പൊലീസി​​െൻറ കരുതലിനും സ്നേഹത്തിനും അമിത്തും പ്രത്യേകം നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTirur Policelock down
News Summary - police gave vishu gift to aishal
Next Story