Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാ​നെ...

ഷാ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
ഷാ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു
cancel

ആ​ല​പ്പു​ഴ: എ​സ്.ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ് ഷാ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പൊലീ​സ് ക​ണ്ടെ​ടു​ത്തു. ആ​ല​പ്പു​ഴ പു​ല്ലം​കു​ള​ത്തു നി​ന്നാ​ണ് അ​ഞ്ച് വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ഇ​വ.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് വാളുകൾ കണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

കേസിൽ ആർ.എസ്​.എസ്​ പ്രാദേശിക നേതാക്കൾ അടക്കം 13 സംഘ്​പരിവാർ പ്രവർത്തകർ ഇതിനകം അറസ്റ്റിലായതായി പൊലീസ്​ അറിയിച്ചു. ഗൂഡാലോചന നടത്തിയ ഒരാളും പ്രതികളെ ഒളിപ്പിച്ച രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്‍റെ അറസ്റ്റാണ് കേസിൽ നിർണായകമായത്. അതേസമയം ബി.ജെ.പി നേതാവ് രഞ്ചിത്ത് വധക്കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Policealappuzha murder
News Summary - Police found the weapons used to kill adv.shan
Next Story