Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കാണാതായ' പോളിങ്...

'കാണാതായ' പോളിങ് ഓഫിസറെ പൊലീസ്​ വീട്ടിൽ നിന്ന്​ പൊക്കി

text_fields
bookmark_border
കാണാതായ പോളിങ് ഓഫിസറെ പൊലീസ്​ വീട്ടിൽ നിന്ന്​ പൊക്കി
cancel

കുട്ടനാട്: വോട്ടെടുപ്പിന് നിയോഗിച്ച ഫസ്​റ്റ്​ പോളിങ് ഓഫിസര്‍ ബൂത്തില്‍നിന്ന് മുങ്ങി. റിട്ടേണിങ്​ ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍നിന്ന് പൊക്കി.

തലവടി 130 ാം നമ്പര്‍ ബൂത്തിലെ ഫസ്​റ്റ്​ പോളിങ്​ ഓഫിസറായ ജോര്‍ജ് അലക്‌സിനെയാണ്​ കാണാതായത്​. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. വൈകീട്ടോടെ കാണാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുണ്ടെന്ന മറുപടിയാണ്​ ലഭിച്ചത്​. രാത്രി വൈകിയും എത്താത്തതിനെത്തുടര്‍ന്ന് സഹ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസി​െൻറ അന്വേഷണത്തിലാണ് വീട്ടില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നിര്‍ദേശപ്രകാരമാണ്​ കസ്​റ്റഡിയില്‍ എടുത്തത്​. ബൂത്തില്‍ പുതിയ ഓഫിസറായി റിസർവിലുണ്ടായിരുന്ന ജ്യോതിലക്ഷ്മിയെ നിയമിച്ചു.

കോവിഡ് കുത്തിവെപ്പിനുശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണ് വീട്ടില്‍ പോകാന്‍ കാരണമെന്ന് ജോര്‍ജ് അലക്‌സ് പറഞ്ഞു. ഇത്​ മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താതെ വീട്ടില്‍പോയ നടപടി അന​ുചിതവും കൃത്യവിലോപവുമാണെന്ന്​ റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Police found 'missing' polling officer from home
Next Story