Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിതുരയിലെ ആദിവാസി...

വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതിക്ക്​ പൊലീസ്; റൂറൽ എസ്​.പി ദിവ്യ ഗോപിനാഥ്​ ഊര്​ സന്ദർശിച്ചു

text_fields
bookmark_border
വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതിക്ക്​ പൊലീസ്; റൂറൽ എസ്​.പി ദിവ്യ ഗോപിനാഥ്​ ഊര്​ സന്ദർശിച്ചു
cancel

തിരുവനന്തപുരം: പ്രണയത്തകർച്ച കാരണം പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും കൗൺസലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നുള്ള പദ്ധതിയാണ്​ ആവിഷ്കരിച്ചത്​. ലഹരി മാഫിയ പെൺകുട്ടികളെ സ്വാധീനിച്ച്​ പ്രണയക്കുരുക്കിൽപെടുത്തുന്നതായി ആക്ഷേപമുണ്ട്​. ഊരുകളിലെ ലഹരി സംഘങ്ങളെ നിരീക്ഷിക്കുന്നതായി അവിടം സന്ദർശിച്ച റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

മേഖലയിലെ അഞ്ച്​ പെൺകുട്ടികൾ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. തങ്ങളുടെ മക്കളെ ചിലർ ചതിക്കുഴിയിൽ വീഴ്ത്തി ആത്മഹത്യയിലേക്ക്​ തള്ളിവിട്ടതാണെന്ന ആരോപണവുമായി രക്ഷാകർത്താക്കൾ രംഗത്തെത്തി. ലഹരി മാഫിയക്ക്​ തടയിടുന്നില്ലെന്നും പല കേസുകളിലും യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലായി നാല്​ മാസത്തിനിടെ അഞ്ച് പെൺകുട്ടികളാണ്​ ആത്മഹത്യ ചെയ്തത്​. മരിച്ച പെൺകുട്ടിയുടെ വീട് റൂറൽ എസ്.പി സന്ദർശിച്ചു. ഊരുകൂട്ടങ്ങളിൽനിന്ന്​ വിവരം ശേഖരിച്ചു. ഊരിന് പുറത്തുനിന്ന്​ എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന പരാതിയാണ്​ നാട്ടുകാർ ഉന്നയിച്ചത്​. പട്ടികജാതി വകുപ്പിനെതിരെയും പരാതി ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനശേഷം എസ്.പി പറഞ്ഞു. സ്കൂൾ തലം മുതൽ ആൺ-പെൺ ഭേദമന്യേ ബോധവത്​കരണം നൽകും​. പൊലീസ് വനം, പട്ടികജാതി ക്ഷേമ വകുപ്പുകളുമായി ചേർന്നാണ്​ ബോധവത്കരണം നടത്തുക​. ഊരുകളിൽ സി.സി.ടി.വി ഉൾപ്പെടെ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectpolicevithuratribal villages
News Summary - Police for comprehensive project in tribal villages of Vithura
Next Story