Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിത മുൻ നേതാവിനെതിരെ...

ഹരിത മുൻ നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തിയയാളെ കണ്ടെത്തി

text_fields
bookmark_border
ഹരിത മുൻ നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തിയയാളെ കണ്ടെത്തി
cancel

മ​ല​പ്പു​റം: എം.​എ​സ്.​എ​ഫ് ഹ​രി​ത മു​ൻ നേ​താ​വ് ആ​ഷി​ഖ ഖാ​ന​ത്തി​നെ​തി​രെ വ്യാ​ജ പ്രൊ​ഫൈ​ലു​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​യാ​ളെ സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നീ​സാ​ണ് വ്യാ​ജ പ്രൊ​ഫൈ​ലി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​ണ്.

പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി​നി​യും ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് യൂ​നി​റ്റ് എം.​എ​സ്.​എ​ഫ് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ണ് ആ​ഷി​ഖ. ആ​റു മാ​സ​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആ​ഷി​ഖ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ടും​ബ​വും മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. തു​ട​ർ​ന്നാ​ണ്​ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എം.​എ​സ്.​എ​ഫ് നേ​താ​വി​നൊ​പ്പ​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​നീ​സ് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ഹ​രി​ത വി​വാ​ദ സ​മ​യ​ത്ത് എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​ര​സ്യ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു ആ​ഷി​ഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashikha KhanammsfHaritha
News Summary - Police finds man who made defamatory remarks against former Haritha leader
Next Story