പാലക്കാട് ദമ്പതികൾ വിറ്റ കുഞ്ഞിനെ ഇൗറോഡിൽ നിന്ന് കണ്ടെത്തി
text_fieldsപാലക്കാട്: കുനിശ്ശേരിയില്‍ ദമ്പതികൾ പണത്തിനുവേണ്ടി വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്‌നാട് ഈറോഡില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശി ജനാർദ്ദനൻ ആണ് പിടിയിലായത്. കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി
കുനിശ്ശേരി കണിയാർകോട് താമസിക്കുന്ന ബിന്ദു രാജൻ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ ഡിസംബർ 29നാണ് വിറ്റത്. യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്. ഭര്ത്തൃമാതാവിെൻറ പരിചയത്തിലുളള പൊളളാച്ചിയിലുളളവര്‍ക്ക് ഒരു ലക്ഷം രൂപക്ക് കുഞ്ഞിനെ വിറ്റെന്ന് മാത്രമേ അറിയൂവെന്നായിരുന്നു ബിന്ദു പൊലീസിനോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍കൂടിയുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭർത്താവിെൻറയും ഭര്തൃമാതാവിെൻറയും ആവശ്യപ്രകാരം ഈറോഡില്‍ വില്പന നടത്തുകയായിരുന്നു.
കുഞ്ഞിശനയും കൊണ്ട് പൊള്ളാച്ചിയിലേക്ക് പോയ യുവതി കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
