Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയുടെ പേര്​ വെളി​െപ്പടുത്തൽ​; പി.സി ജോർജിനെതിരെ കേസെടുത്തു 

text_fields
bookmark_border
നടിയുടെ പേര്​ വെളി​െപ്പടുത്തൽ​; പി.സി ജോർജിനെതിരെ കേസെടുത്തു 
cancel

കോഴിക്കോട്​: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര്​ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയെന്ന പരാതിയിൽ പി.സി. ജോർജ്​ എം.എൽ.എക്കെതിരെ മെഡിക്കൽ കോളജ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. കോടതി ഉത്തരവിനെതുടർന്നാണ്​ പൊലീസ്​ എം.എൽ.എക്കെതിരെ കേസെടുത്തത്​.

മീഡിയവർ ചാനലി​​െൻറ ​സ്​പെഷൽ എഡിഷൻ ചർച്ചക്കിടെയായിരുന്നു എം.എൽ.എ നടിയുടെ പേര്​ പരാമർശിച്ചത്​. ഇതിനെതിരെ ചാനൽ ആസ്​ഥാനം പ്രവർത്തിക്കുന്ന വെള്ളിപറമ്പ്​ ഉൾപ്പെടുന്ന മെഡിക്കൽ കോളജ്​ പൊലീസിൽ പൊതുപ്രവർത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ്​ ബാബു പരാതി നൽകുകയായിരുന്നു. എന്നാൽ സംഭത്തിൽ കേസെടുക്കാൻ പൊലീസ്​ കൂട്ടാക്കിയില്ല. ഇതോടെ പരാതിക്കാരൻ കുന്ദമംഗലം കോടതിയെ സമീപിച്ചു. തുടർന്നാണ്​ സംഭവത്തിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം നടത്താൻ മെഡിക്കൽ കോളജ്​ പൊലീസിനോട്​ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ ഉത്തരവിട്ടത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Filled Case Against PC George MLA on Actress Attack Case-Kerala News
Next Story