Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കരയിൽ വാഹനം...

പാലിയേക്കരയിൽ വാഹനം ക്രോസ് ബാർ തകർത്ത് കടന്നുപോയ സംഭവം: പൊലീസ്​ കേസെടുത്തു

text_fields
bookmark_border
paliyekkara-4520.jpg
cancel
camera_altRepresentative Image

ആമ്പല്ലൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ ക്രോസ് ബാർ തകർത്ത് വാഹനം കടന്നുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വാഹനം അമിത വേഗതയിൽ പോയെന്നും ക്രോസ് ബാറിന് നാശനഷ്​ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് പുതുക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

ബുധനാഴ്ച വൈകീട്ടാണ് പുതുക്കാട് എസ്.ഐക്ക് പരാതി നൽകിയത്. ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്​ച പുലര്‍ച്ചെ 3.50നാണ്​ വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിൻെറ ദൃശ്യം സി.സി.ടി വിയിൽനിന്ന് ലഭിച്ചിരുന്നു. 

സ്​പിരിറ്റ് കടത്തുകയാണെന്ന സംശയത്തിൽ എക്‌സൈൈസ് സംഘം പിന്തുടർന്നതിനെ തുടർന്നാണ് വ്യാജ നമ്പർ പതിച്ച പിക്കപ്പ് വാൻ അമിത വേഗതയിൽ ടോൾ പ്ലാസയിലൂടെ പോയത്. ബുധനാഴ്ച ഈ വാഹനം പാലക്കാട് ചിറ്റൂരിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspaliyekkara toll plazapolice case
News Summary - police filed case against vehicle in paliyekkara toll plaza
Next Story