മിണ്ടാപ്രാണിയോടെന്തിനീ ക്രൂരത... പൂച്ചയെ കൊന്ന് തലയറുത്തു, വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി; യുവാവിനെതിരെ കേസ്
text_fieldsചെർപ്പുളശ്ശേരി: മിണ്ടാപ്രാണിയോട് കേട്ടാലറക്കുന്ന ക്രൂരത ചെയ്ത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസ്. വളർത്തു പൂച്ചയോട് കൊടും ക്രൂരത ചെയ്ത ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിനെതിരെയാണ് (32) പൊലീസ് കേസെടുത്തത്.
മൃഗസ്നേഹിയും അനിമൽ റസ്ക്യുവറുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്.
മൃഗസ്നേഹിയെന്ന നിലയിൽ പൂച്ചയ്ക്ക് ആദ്യം ആഹാരം നൽകുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ശേഷം, അതിനെ കൊന്ന് തലയും മറ്റു അവയവങ്ങളും അറുത്തെടുത്ത ശേഷം, ഇറച്ചി ജാക്കിലിവർകൊണ്ട് അടിച്ചു പരത്തുന്ന ഞെട്ടിക്കുന്ന ദൃശ്യം ഇയാൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. സാമൂഹിക വിരുദ്ധ ഉള്ളടക്കമെന്ന നിലയിൽ വീഡിയോ ദൃശ്യം അധികം വൈകാതെ നീക്കം ചെയ്തിരുന്നു. എന്നാൽ, അതിനു മുമ്പേ വീഡിയോ പ്രചരിക്കുകയും, മൃഗസ്നേഹികൾ രംഗത്തുവരികയും ചെയ്തു. യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന്‍ വിവിധ കോണുകളിൽ നിന്നും ആവശ്യവുമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

