Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമേരിക്കയിൽ മൂന്നര...

അമേരിക്കയിൽ മൂന്നര വയസ്സുകാരിയുടെ തിരോധാനം: പ്രാർഥനയുമായി മാത്യുവും ഭാര്യയും

text_fields
bookmark_border
sherins missing
cancel

കൊ​ച്ചി: അ​മേ​രി​ക്ക​യി​ൽ മ​ക​​െൻറ വ​ള​ർ​ത്തു​മ​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളൊ​ന്നും സ​ത്യ​മാ​ക​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ്​ മാ​താ​പി​താ​ക്ക​ൾ. മ​ക​ൻ ഫോ​ണി​ൽ അ​റി​യി​ച്ച​തു​ത​ന്നെ​യാ​ണ്​ സ​ത്യ​മെ​ന്ന്​ വി​ശ്വ​സി​ക്കാ​നാ​ണ്​ അ​വ​രു​ടെ ശ്ര​മം. വാ​ർ​ത്ത അ​റി​ഞ്ഞ​തു​മു​ത​ൽ ദ​മ്പ​തി​ക​ൾ ആ​ശ​ങ്ക​ക​ൾ​ക്ക്​ ന​ടു​വി​ലാ​ണ്. 
വൈ​റ്റി​ല എ​ൽ.​എം. പൈ​ലി റോ​ഡി​ൽ ന​ടു​വി​ലേ​ഴ​ത്ത്​ മാ​ത്യു​വി​​െൻറ മ​ക​നാ​ണ്​ അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സി​ൽ മൂ​ന്നു​വ​യ​സ്സു​കാ​രി ഷെ​റി​​െൻറ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ശ​യ​നി​ഴ​ലി​ലു​ള്ള വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്​​ലി. പാ​ൽ​ കു​ടി​ക്കാ​ത്ത​തി​ന്​ വീ​ടി​ന്​ പു​റ​ത്ത്​ നി​ർ​ത്തി​യ കു​ഞ്ഞി​നെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ വെ​സ്​​ലി ജാ​മ്യ​ത്തി​ലാ​ണ്. 

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട്​ സ്​​ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ മാ​ത്യു. ഭാ​ര്യ​ക്കൊ​പ്പം വൈ​റ്റി​ല​യി​ലെ വീ​ട്ടി​ലാ​ണ്​ താ​മ​സം. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വെ​സ്​​ലി​യും കു​ടും​ബ​വും ടെ​ക്​​സ​സി​ലാ​ണ്. കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ വെ​സ്​​ലി വീ​ട്ട​ി​ലേ​ക്ക്​ വി​ളി​ച്ചി​രു​ന്ന​താ​യി മാ​ത്യു പ​റ​ഞ്ഞു. ​മ​ക​ളെ സ്​​നേ​ഹ​ത്തോ​ടെ​യാ​ണ്​ സം​ര​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും മ​റി​ച്ച്​ കേ​ൾ​ക്കു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്നും വെ​സ്​​ലി ആ​ണ​യി​ട്ട്​ പ​റ​ഞ്ഞ​ത്രേ. 

കു​ഞ്ഞി​ന്​ പ്രാ​യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ തൂ​ക്കം ഇ​ല്ലാ​ത്ത​ത്​ അ​വി​ടെ കു​റ്റ​ക​ര​മാ​ണ്. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ കു​ട്ടി​ക​ളെ പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്ക​ണം. ഷെ​റി​ന്​ തൂ​ക്കം കു​റ​വാ​യ​തു​കൊ​ണ്ടാ​ണ്​ പാ​ൽ കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്. പു​റ​ത്ത്​ നി​ർ​ത്തി​യ കു​ഞ്ഞ്​ ത​നി​യെ മ​ട​ങ്ങി എ​ത്തു​മെ​ന്നാ​ണ്​ ക​രു​തി​യ​ത്. 15 മി​നി​റ്റ്​ ക​ഴി​ഞ്ഞും എ​ത്താ​തെ​വ​ന്ന​പ്പോ​ൾ പു​റ​ത്തു​ചെ​ന്ന്​ നോ​ക്കി​യെ​ങ്കി​ലും ക​​ണ്ടി​ല്ലെ​ന്നാ​ണ്​ വെ​സ്​​ലി പ​റ​ഞ്ഞ​ത്. ഇൗ ​മാ​സം ഏ​ഴി​ന്​ പു​ല​ർ​ച്ച മൂ​േ​ന്നാ​ടെ​യാ​ണ്​ സം​ഭ​വം. എ​ന്നാ​ൽ, അ​ഞ്ചു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ്​ മാ​ത്ര​മാ​ണ്​ വെ​സ്​​ലി സം​ഭ​വം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഇ​താ​ണ്​ സം​ശ​യ​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കി​യ​ത്. 

വീ​ടി​ന്​ പി​ന്നി​ൽ നൂ​റ​ടി ദൂ​രെ​യു​ള്ള മ​ര​ത്തി​ന​ടി​യി​ലാ​ണ്​ കു​ഞ്ഞി​നെ നി​ർ​ത്തി​യ​തെ​ന്ന്​ വെ​സ്​​ലി പ​റ​യു​ന്നു. ചെ​ന്നാ​യ്​​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും ഇ​വി​ടെ കു​ഞ്ഞി​നെ കൊ​ണ്ടു​നി​​ർ​ത്തി​യ​തി​ന്​ വെ​സ്​​ലി​ക്ക്​ വി​ശ്വ​സ​നീ​യ മ​റു​പ​ടി​യി​ല്ല. ഇ​വി​ടെ കു​ഞ്ഞി​നെ വ​ലി​ച്ചി​ഴ​ച്ച​തി​​െൻറ​യോ മ​റ്റോ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. സ്വ​ന്തം കു​ഞ്ഞി​നെ കാ​ണാ​താ​കു​േ​മ്പാ​ൾ പി​താ​വി​നു​ണ്ടാ​കു​ന്ന മാ​ന​സി​ക​വ്യ​ഥ വെ​സ്​​ലി​യി​ൽ  പ്ര​ക​ട​മാ​യി​ല്ലെ​ന്ന​തും പൊ​ലീ​സി​​െൻറ സം​ശ​യ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തി. 

ഷെ​റി​നെ ദ​ത്തെ​ടു​ത്ത​ത്​ ബി​ഹാ​റി​ൽ​നി​ന്ന്​
 കാ​ണാ​താ​യ വ​ള​ർ​ത്തു​മ​ക​ൾ ഷെ​റി​നെ വെ​സ്​​ലി​യും ഭാ​ര്യ സി​നി​യും ചേ​ർ​ന്ന്​ ദ​ത്തെ​ടു​ത്ത​ത്​ ബി​ഹാ​റി​ൽ​നി​ന്ന്. ഒ​ന്ന​ര വ​യ​സ്സു​ള്ള​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഗ​യ ജി​ല്ല​യി​​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​. സ​ര​സ്വ​തി എ​ന്നാ​യി​രു​ന്നു പേ​ര്. 2015 ഫെ​ബ്രു​വ​രി നാ​ലി​ന്​ സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്​ കു​ട്ടി​യെ കൈ​മാ​റി. ന​ള​ന്ദ​യി​ലെ ബാ​ല സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ജൂ​ൺ 23നാ​ണ്​ ദ​മ്പ​തി​ക​ൾ കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത്​ അ​മേ​രി​ക്ക​യി​ൽ​ ​െകാ​ണ്ടു​പോ​യ​തെ​ന്നാ​ണ്​ വി​വ​രം. 
ഷെ​റി​ന്​ പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക-​മാ​ന​സി​ക വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്ന​ടി ഉ​യ​ര​മു​ള്ള കു​ഞ്ഞി​ന്​ 22 പൗ​ണ്ടാ​യി​രു​ന്നു തൂ​ക്കം. കാ​ഴ്​​ച​യും കു​റ​വാ​യി​രു​ന്നു. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച സം​സാ​ര​ശേ​ഷി​യും ഇ​ല്ലാ​യി​രു​ന്ന​ത്രേ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newstexasmalayalam newsSherin Mathews
News Summary - Police expand search for missing 3-year-old Texas girl- Family in prayers- Kerala news
Next Story