കത്തിക്കരിഞ്ഞ മൃതദേഹം പരിശോധിക്കാൻ കേരള പൊലീസ് കാഞ്ചീപുരത്തെത്തി
text_fieldsചെന്നൈ: കാഞ്ചിപുരം ജില്ലയിലെ ചെങ്കൽപട്ട് പഴവേലിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ ജഡം പരിശോധിക്കാനായി കേരള പൊലീസ് കാഞ്ചീപുരത്തെത്തി. മൃതദേഹം അൻപത് ദിവസം മുൻപ് കാണാതായ പത്തനംത്തിട്ട സ്വദേശിനി ജസ്ന മറിയ ജെയിംസിേൻറതാണോ എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ജസ്നയുടെ കുടുംബാംഗങ്ങളും തമിഴ്നാടിലേക്ക് തിരിച്ചിട്ടുണ്ട്. കാഞ്ചിപുരം ജില്ലയിലെ തിരുച്ചിറപള്ളി-ചെന്നൈ ദേശീയപാതക്ക് സമീപമാണ് കത്തിക്കരിച്ച നിലയിലുള്ള ജഡം കണ്ടെത്തിയത്.
മുഖം തിരിച്ചറിയാനാവാത്തവിധത്തിലുള്ള മൃതദേഹം ചെങ്കൽപട്ട് ഗവ. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പിട്ടുണ്ട്. ജസ്നക്കും ക്ലിപ്പിട്ടിരുന്നു. എന്നാൽ മുക്കുത്തി കാണപ്പെട്ടത് ആശുയക്കുഴപ്പം സൃഷ്ടിക്കുന്നു. ജസ്ന മുക്കുത്തി ധരിക്കാറില്ല. മൃതദേഹത്തിന് സമീപത്ത് സ്യൂട്ട്ക്കേസ് കണ്ടുകിട്ടിയിട്ടുണ്ട്. നാലുദിവസം മുൻപ് പൊലീസ് പട്രോളിങ് ടീമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തുനിന്ന് രണ്ടുപേർ ഒാടി പോകുന്നതും പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടിരുന്നു. എരുമേലി വെച്ചുച്ചിറയിൽ താമസിക്കുന്ന ജസ്ന കാഞ്ഞിരപ്പള്ളി സെൻറ് തോമസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. മാർച്ച് 21ന് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ മുക്കൂട്ടുതറ ബസ്സ്റ്റോപ്പിൽവെച്ചാണ് അവസാനമായി കണ്ടത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. സ്മാർട്ട്ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ വാട്ട്സ്ആപ്, ഫേസ്ബുക് തുടങ്ങിയവയും ഉപയോഗിച്ചിരുന്നില്ല.
എട്ടുമാസം മുൻപാണ് ജസ്നയുടെ മാതാവ് സാൻസി മരിച്ചത്. പിതാവ് ജെയിംസ് േജാസഫിനൊപ്പമാണ് ജസ്ന താമസിച്ചിരുന്നത്. സഹോദരൻ ജെയിസ് ജോൺ ജെയിംസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. അമ്മയുടെ മരണം ജസ്നയെ മാനസികമായി ഏറെ ബാധിച്ചിരുന്നതായി പറയപ്പെടുന്നു. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
