പൊലീസ് വെടിവെപ്പ്: കൊല്ലപ്പെട്ട വേൽമുരുകൻ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ
text_fieldsചെന്നൈ: വയനാട്ടിൽ പൊലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി വേൽമുരുകൻ തേനി പെരിയകുളം സബ്കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ്.
2007 ജൂണിൽ തേനി മുരുകൻമലയിൽ സായുധ പരിശീലനത്തിനിടെയാണ് വേൽമുരുകനും കൂട്ടാളികളായ മുത്തുശെൽവൻ, പളനിവേൽ എന്നിവരും അറസ്റ്റിലായത്. കേസിൽ മൊത്തം ആറുപേരാണ് പിടിയിലായത്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ വേൽമുരുകൻ ഉൾപ്പെടെ മൂന്ന് പ്രതികൾ പിന്നീട് മുങ്ങി.
മാവോവാദികൾക്കു വേണ്ടി 'കുടിയുരിമൈ പാതുകാപ്പ് നടുവം' എന്ന സംഘടനയുടെ പേരിൽ നിയമസഹായം ലഭ്യമാക്കിയിരുന്ന വേൽമുരുകെൻറ സഹോദരനും അഭിഭാഷകനുമായ മുരുകനെ മൂന്നു വർഷം മുമ്പ് ക്യൂ ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുരുകെൻറ ഭാര്യ അളകുദേവിയും അഭിഭാഷകയാണ്.