കെ.എസ്.യു നേതാക്കൾക്കെതിരായ വധശ്രമവകുപ്പ് ഒഴിവാക്കി
text_fieldsകണ്ണൂർ: മന്ത്രിയായിരിക്കെ വീണാ ജോർജിനെ കണ്ണൂരിൽ കരിങ്കൊടി കാട്ടിയ കേസിൽ കെ.എസ്.യു നേതാക്കൾക്കെതിരായ വധശ്രമം വകുപ്പ് ഒഴിവാക്കിയതായി പൊലീസ് ഹൈകോടതിയിൽ അറിയിച്ചു.
വ്യാജ പരാതിയിൽ അന്യായമായി തങ്ങളെ വധശ്രമകുറ്റം ചുമത്തി ജയിലിലടച്ചുവെന്നും മറ്റും ചൂണ്ടിക്കാട്ടിയും വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് എം.സി. അതുൽ ഹൈകോടതിയെ സമീപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി മുഖേനെയാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഹരജി പരിഗണിച്ചപ്പോഴാണ് കേസിൽ വധശ്രമ വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതായി പൊലീസിനുവേണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിൽ വിശദ റിപ്പോർട്ട് ഈ മാസം 29ന് ഫയൽ ചെയ്യാൻ ഹൈകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

