കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തിൽപെട്ടു: പൊലീസുകാരൻ മരിച്ചു
text_fieldsതിരുവല്ല: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ അകമ്പടി വാഹനം അപടകത്തിൽപെട്ട് പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പി.പ്രവീണ്‍(32) ആണ് മരിച്ചത്. അപകടത്തിൽ പൊലീസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
തിരുവല്ല പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ പൊലീസ് ജീപ്പ് ഓേട്ടാറിക്ഷയിൽ ഇടിക്കുകയായിരുന്നു. വളവിൽ നിയന്ത്രണംവിട്ട് കരണം മറിഞ്ഞ പൊലീസ് വാഹനം കറ്റോടുനിന്ന് മാന്നാറിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലെ യാത്രക്കാരായ യുവതിക്കും കുഞ്ഞിനും പരുക്കേറ്റു. യുവതിയുടെയും കുട്ടിയുടെയും പരുക്ക് നിസാരമാണ്.
കോടിയേരി ബാലകൃഷ്ണനും അകമ്പടി വാഹനങ്ങളും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടി സജി ചെറിയാെൻറ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം പരുമലയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചതിെൻറ ഭാഗമായാണ് അകമ്പടി വാഹനം നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
