ഡ്രൈവിങ് സീറ്റിൽനിന്ന് മാറാനാകാതെ പൊലീസ് ഡ്രൈവർമാർ
text_fieldsകൊച്ചി: ‘‘1990ലാണ് പൊലീസിൽ ഡ്രൈവറായി കയറിയത്. 28 വർഷത്തിനുശേഷം ഇപ്പോൾ വിരമിച്ചു. കയറിയ അന്നുമുതൽ വിരമിക്കുന്ന ദിവസംവരെ കട്ടപ്പണിയായിരുന്നു. നിരവധി ഗുഡ് സർവിസ് എൻട്രികൾ ലഭിച്ചെങ്കിലും ഒരുസ്ഥാനക്കയറ്റംപോലും ഉണ്ടായില്ല. എങ്ങനെ സ്ഥാനക്കയറ്റം ലഭിക്കാനാ. പോസ്റ്റ് ഉണ്ടാകണ്ടേ. കയറിയ അതേ തസ്തികയിൽതന്നെ വിരമിക്കാനുള്ള ഭാഗ്യം ലഭിച്ചു. നമുക്കൊന്നും ലഭിച്ചില്ലെങ്കിലും ഇനിയുള്ളവർെക്കങ്കിലും അവസരം വേണം. ഇനി ശ്രമം അതിനാണ്’’. അടുത്തിടെ വിരമിച്ച പൊലീസ് ഡ്രൈവറുടെ വാക്കുകളാണിത്. സർവിസിൽനിന്ന് വിരമിച്ചെങ്കിലും പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള ഒാട്ടത്തിലായതിനാൽ പേര് വെളിപ്പെടുത്താൻ ‘അച്ചടക്കം’ ഇദ്ദേഹത്തെ അനുവദിക്കുന്നില്ല.
ഇദ്ദേഹത്തിെൻറ അനുഭവംതന്നെയാണ് ഭൂരിഭാഗം പൊലീസ് ഡ്രൈവർമാർക്കും. പൊലീസിൽ തങ്ങളോടൊപ്പം കയറിയവർ സീനിയർ സിവിൽ പൊലീസ് ഒാഫിസറും എ.എസ്.െഎയും എസ്.െഎയും ആകുേമ്പാൾ ജോലിക്ക് കയറിയ അന്നും വിരമിക്കുന്ന അന്നും വളയത്തിന് പിന്നിൽതന്നെ ഇരിക്കാനാണ് ഇവരുടെ വിധി. ഒരുസ്ഥാനക്കയറ്റംപോലും ലഭിക്കാതെ 50 ഡ്രൈവർമാരാണ് 2018 ജനുവരി മുതൽ വിരമിക്കുന്നത്. പൊലീസിെൻറ വിവിധ സാേങ്കതികവിഭാഗങ്ങളിൽ ജോലിക്ക് കയറിയവർക്കെല്ലാം അർഹമായ സ്ഥാനക്കയറ്റം ലഭിക്കുേമ്പാഴാണ് ഡ്രൈവർമാർ അവഗണിക്കപ്പെടുന്നത്.
സ്പെഷൽ റൂൾസ് ഭേദഗതി വരുത്താനും ഡ്രൈവർമാർക്കും ഹെഡ് കോൺസ്റ്റബിൾ, എ.എസ്.െഎ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിരുെന്നങ്കിലും പല കാരണങ്ങളാൽ നടപ്പായില്ല. എട്ടുവർഷമായി സ്പെഷൽ റൂൾസ് ഭേദഗതിക്ക് നടപടി നീങ്ങുന്നുണ്ട്. ഇത് ആഭ്യന്തരവകുപ്പിെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
