യുവാവിനെ ‘കാണാതായി’; ഹെൽമറ്റിൽ നിന്ന് മണംപിടിച്ച് കണ്ടെത്തി പൊലീസ് നായ
text_fieldsകോട്ടയം: വൈക്കത്ത് ‘കാണാതായ’ യുവാവിനെ കണ്ടെത്തി കോട്ടയം ഡോഗ് സ്ക്വാഡിലെ പൊലീസ് നായ. യുവാവ് ഉപേക്ഷിച്ച് പോയ ഹെൽമറ്റിൽ നിന്ന് മണം പിടിച്ചാണ് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്നയാളെ കണ്ടെത്തിയത്.
വൈക്കം വല്ലകത്താണ് സംഭവം. യുവാവിനെ ഒരു ദിവസമായി കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബൈക്കും മൊൈബലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബൈക്കിൽ ഹെൽമറ്റും ഉണ്ടായിരുന്നു. തുടർന്നാണ് ഹാൻഡ്ലർമാരായ സുനിൽകുമാർ, ബിട്ടുമോഹൻ എന്നിവർക്കൊപ്പം കെ-9 സ്ക്വാഡിലെ രവി (അപ്പു) എന്ന പൊലീസ് നായയെ രംഗത്തെത്തിച്ചത്.
ഹെൽമറ്റിൽ നിന്ന് മണം പിടിച്ച രവി ഒരു കിലോമീറ്റർ ഒാടി ഒഴിഞ്ഞ പറമ്പിലെത്തി നിൽക്കുകയായിരുന്നു. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെയും തുടർന്ന് കണ്ടെത്തി. നേരിയ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവ് വീട്ടുകാരുമായുള്ള ചില പ്രശ്നങ്ങൾ മൂലമാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു. യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
