Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നടപടി പ്രതിഷേധാർഹം- വെൽഫെയർ പാർട്ടി

text_fields
bookmark_border
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നടപടി പ്രതിഷേധാർഹം- വെൽഫെയർ പാർട്ടി
cancel

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരപ്പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

സമരങ്ങളെ ജനാധിപത്യത്തിന്റെ ഭാഗമായി കാണാൻ പൊലീസിനാകണം. ജനങ്ങൾ അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണകേന്ദ്രങ്ങൾക്ക് മുന്നിൽ സമരം നടത്തുന്നതിനെ അടിച്ചമർത്തുന്നത് ശരിയല്ല. സംസ്ഥാന സർക്കാർ ഈ നയം തിരുത്തണം. സമരാവശ്യങ്ങളെ വിശാലാർത്ഥത്തിൽ കേൾക്കാനും ഉൾക്കൊള്ളാനും പരിഹാരങ്ങൾ കണ്ടെത്താനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ന്യായമായ സമരങ്ങളോട് ഐക്യപ്പെട്ടു നിൽക്കലാണ് രാഷ്ട്രീയ ധാർമികത.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കുന്നത് പോലുള്ള കടന്ന കൈ പ്രയോഗിക്കുന്നതിൽ നിന്ന് പൊലീസിനെ സർക്കാർ തടയുകയും പ്രശ്നത്തിൽ അടിയന്തിര സ്വഭാവത്തിൽ പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Demolish Protest Tent
Next Story