Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ പ്രവർത്തകർക്കുനേരെ പൊലീസിന്‍റെ നരനായാട്ട് -എസ്.ഡി.പി.ഐ

text_fields
bookmark_border
ആലപ്പുഴയിൽ പ്രവർത്തകർക്കുനേരെ പൊലീസിന്‍റെ നരനായാട്ട് -എസ്.ഡി.പി.ഐ
cancel

കൊച്ചി: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ടതിന്​ പിന്നാലെ ആലപ്പുഴ ജില്ലയിൽ പൊലീസ്​ നരനായാട്ട്​ നടത്തുകയാണെന്ന്​ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തിൽ ആരോപിച്ചു.

പൊലീസ്​​​ പക്ഷപാതപരമായ നിലപാടാണ്​ സ്വീകരിക്കുന്നത്​. ഷാനിന്‍റെ മരണം സ്ഥിരീകരിച്ചതിന്​​ പിന്നാലെ ചേർത്തല, വയലാർ ഭാഗങ്ങളിലുള്ള നിരവധി എസ്​.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ​ക്കും സ്ഥാപനങ്ങൾക്കും നേരെ ആർ.എസ്​.എസ്​-ബി.​ജെ.പി പ്രവർത്തകർ സ്​ഫോടക വസ്​തുക്കൾ എറിയുകയും തകർക്കുകയും ചെയ്​തു. ഈ സമയത്ത്​ അക്രമി​കളെ അറസ്​റ്റ്​ ചെയ്യുന്നതിന്​ പകരം പൊലീസ്​ നോക്കുകുത്തിയാവുകയായിരുന്നു. കൊലപാതകികളെ അറസ്​റ്റ്​ ചെയ്യുന്നതിന്​ പകരം 50ഓളം ബി.ജെ.പി-ആർ.എസ്​.എസ്​ നേതാക്കൾക്ക്​ സുരക്ഷയൊരുക്കുകയായിരുന്നുവെന്ന്​ ഐ.ജി ഹർഷിത അട്ടല്ലൂരി തന്നെ വ്യക്​തമാക്കിയതാണ്.

ഷാൻ കൊല്ലപ്പെട്ട ദിവസങ്ങളിൽ നിരവധി രാഷ്​ട്രീയ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന്​ ആരോപിക്കപ്പെട്ട വത്സൻ തില്ല​ങ്കേരി ആലപ്പുഴയിലെത്തിയതിൽ അന്വേഷണം നടത്താനോ, ചോദ്യം ചെയ്യാനോ പൊലീസ്​ തയാറായിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും വത്സൻ തില്ല​ങ്കേരിയെ ചോദ്യം ചെയ്യണമെന്നാവശ്യ​പ്പെട്ടിട്ടും പൊലീസ്​ തയാറായില്ല. എന്നാൽ കസ്​റ്റഡി​യിലെടുത്ത ജില്ല സെക്രട്ടറി സാലിമിനെ പൊലീസ്​ ക്രൂരമായി മർദിക്കുകയും, ന​ട്ടെല്ലിന്​ പരിക്കേൽപ്പിക്കുകയും ചെയ്​തു.

ഫിറോസ്​ എന്ന പ്രവർത്തകനെ കസ്​റ്റഡിയിലെടുത്ത ഉടനെ ജീപ്പിൽ വെച്ച്​ മർദിച്ചു. ആലപ്പുഴ ഡിവൈ.എസ്​.പി ഓഫിസിലെ സി.സി.ടി.വിയിൽ പതിയാത്ത രീതിയിൽ മാറ്റി നിർത്തി​ ജയ്​ ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു. രാജേഷ്​ എന്ന ​പൊലീസുകാരന്‍റെ നേതൃത്വത്തിലായിരുന്നു മർദനവും ജയ്​ ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതും. നിക്ഷ്​പക്ഷമായി അന്വേഷണം നടത്താൻ പൊലീസ്​ തയാറായാൽ അതുമായി സഹകരിക്കുമെന്നും അവർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പാർട്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​.

സംസ്ഥാനത്തി​ന്‍റെ സൗഹാർദ അന്തരീക്ഷം തകർക്കാനാണ്​ ഷാനെ ആർ.എസ്​.എസ്​ പ്രവർത്തകർ കൊലപ്പെടുത്തിയത്​. പൊലീസിന്‍റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ രാഷ്​ട്രീയമായും നിയമപരമായും പോരാടാനാണ്​ തീരുമാനമെന്നും അവർ കൂടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIpoliceAlappuzha murderShan Murder Case
News Summary - police crackdown on activists in Alappuzha -SDPI
Next Story