പൊലീസ് കോൺസ്റ്റബിൾ: 1200 താൽക്കാലിക തസ്തികക്ക് ഒരു വർഷത്തേക്കു കൂടി അനുമതി
text_fieldsതിരുവനന്തപുരം: െപാലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍ പരിശീലനത്തിന് സൃഷ്ടിച്ച 1200 താല്‍ക്കാലിക തസ്തികക്ക് ഒരുവര്‍ഷത്തേക്കുകൂടി തുടരനുമതി നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ധനവകുപ്പ് വ്യവസ്ഥകള്‍പ്രകാരം 200 തസ്തികകൂടി സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. വനംവകുപ്പില്‍ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്ജെൻറയും 12 ജില്ല ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി സര്ജന്മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും. മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയിലായിരിക്കും നിയമനം.
ലോക ജലദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്തെ സ്കൂള്‍^കോളജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞയെടുക്കാനും മന്ത്രിസഭയോഗം നിര്‍ദേശിച്ചു. പ്രഥമ മന്ത്രിസഭ രൂപവത്കരണത്തിെൻറ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിെൻറ ഭാഗമായി നടത്തുന്ന പരിപാടികളുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് ഭവനെ ചുമതലപ്പെടുത്തി.
തൃശൂര്‍ സർക്കാർ മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം -സ്പീച് പത്തോളിജിസ്റ്റിെൻറ അധിക തസ്തിക സൃഷ്ടിക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച കൊല്ലം, കരുനാഗപ്പള്ളി മാവേലി ഐഷാ മന്‍സിലില്‍ ആമിനയുടെ രണ്ട് മക്കളുടെയും പേരില്‍ അഞ്ചുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തും. ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ ലൂയിസ് ബ്രെയിലി മെമ്മോറിയല്‍ മോഡല്‍ സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡില്‍ ടീച്ചര്‍ ഇന്‍ ചാര്ജിനുപകരം ഹെഡ് മാസ്റ്റര്‍ (ഒന്ന്), അസിസ്റ്റൻറ് ടീച്ചര്‍ (എല്‍.പി) (ഒന്ന്), സ്വീപ്പര്‍ കം വാച്ച്മാന് (ഒന്ന്), ഹിന്ദി ടീച്ചര്‍ (പാര്‍ട്ട് ടൈം) (ഒന്ന്) എന്നീ അധിക തസ്തിക സൃഷ്ടിക്കും. വാണിജ്യനികുതി വകുപ്പില്‍ ഇൻറലിജന്‍സ് വിഭാഗത്തിെൻറ ഉപയോഗത്തിന് 67 പുതിയ മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
