വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം
text_fieldsകോട്ടയം: വാഹന പരിശോധനക്കിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാമ്പാടി കുറിയന്നൂർ കുന്നേൽ വിജയെൻറ മകൻ കെ.വി. അജേഷാണ് (43) മരിച്ചത്. ബൈക്കിടിച്ച് തെറിപ്പിച്ചതിനെത്തുടർന്ന് സമീപത്തെ എയ്ഡ്പോസ്റ്റിെൻറ ഭിത്തിയിൽ തലയിടിച്ച് തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ സിനിൽ ബിജുവിനെ (21) അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ നാഗമ്പടം ബസ്സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ബൈക്കിന് അജേഷ്കൈകാണിച്ചുവെങ്കിലും നിർത്താതെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അജീഷിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളികൾ ചേർന്നാണ് സിനിലിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിനിയാണ് അജേഷിെൻറ ഭാര്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
